ചെന്നൈ: പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിക്കുനേരെ ആക്രമണം. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘമാണ് ആക്രമിച്ച് വിരലുകൾ മുറിച്ചുമാറ്റിയത്. 11ാം ക്ലാസ് വിദ്യാർഥിയും ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനുമായ ദേവേന്ദ്രൻ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുമ്പോഴാണ് ആക്രമണം നടന്നത്. ബസിൽ നിന്നും പിടിച്ചിറക്കി മൂന്നംഗസംഘം ഇടതുകൈയിലെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു.
അച്ഛൻ തങ്ക ഗണേഷിനെയും സംഘം ആക്രമിച്ചു. ഇദ്ദേഹത്തിന് തലക്ക് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റു. ബസിലെ മറ്റ് യാത്രക്കാർ ഇടപ്പെടതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. ദേവേന്ദ്രനെ തിരുനെൽവേലി സർക്കാർ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ വിരലുകൾ കൂട്ടിചേർത്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കബഡി മത്സരത്തിൽ പരാജയപ്പെട്ടതിന്റെ പ്രതികാരമാണ് ആക്രമമെന്ന് ദേവേന്ദ്രന്റെ കുടുംബം ആരോപിച്ചു.
<br>
TAGS : STUDENT ATTACKED
SUMMARY : Fingers of a dalit student who went to write the exam were cut off
കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച…
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്‌നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…
ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…