LATEST NEWS

രാജ‍്യസഭാ എംപിമാര്‍ താമസിക്കുന്ന ഫ്ലാറ്റിലെ തീപിടിത്തം; അപകടകാരണം പടക്കങ്ങളെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: ഡല്‍ഹിയില്‍ രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റില്‍ തീപിടിക്കാൻ കാരണമായത് പടക്കങ്ങളെന്ന് ഔദ‍്യോഗിക സ്ഥിരീകരണം. കേന്ദ്ര നഗരകാര‍്യ മന്ത്രാലയമാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്. അപ്പാർട്ട്മെന്‍റിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ പ്രവർത്തിച്ചിരുന്നില്ലെന്നും സ്‌പ്രിങ്ളറുകള്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം വ‍്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു എംപിമാർ താമസിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്‍റ്സിലെ സ്റ്റാഫ് ക്വാർട്ടേഴ്സിന് തീപിടിച്ചത്. ക്വാർട്ടേഴ്സിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാല്‍ ആളപായമുണ്ടായിരുന്നില്ല. ഫയർഫോഴ്സ് ഉദ‍്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ക്വാർട്ടേഴ്സിന്‍റെ രണ്ടു നിലകളും പൂർണമായും കത്തി നശിച്ചിരുന്നു.

SUMMARY: Fire breaks out in flat where Rajya Sabha MPs live; Firecrackers confirmed to be the cause of the accident

NEWS BUREAU

Recent Posts

മലപ്പുറത്ത് യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.…

8 minutes ago

സിപിഐയില്‍ കൂട്ടരാജി; കൊല്ലം കടയ്ക്കലില്‍ 700ലധികം അംഗങ്ങള്‍ രാജിവെച്ചു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന 112 പേര്‍ പാര്‍ട്ടി വിട്ടു. മന്ത്രി ജെ. ചിഞ്ചുറാണിയുടെ…

14 minutes ago

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി…

1 hour ago

കേരളത്തില്‍ മിന്നല്‍ പ്രളയത്തിനും സാധ്യത; കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. പല സ്ഥലങ്ങളിലും മിന്നല്‍ പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.…

1 hour ago

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; മലിനീകരണത്തോത് 400 കടന്നു

ഡൽഹി: ദീപാവലി ആഘോഷങ്ങള്‍ പുരോഗമിക്കവേ ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. പലയിടത്തും മലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. വായുഗുണനിലവാര…

2 hours ago

ഭാരതപ്പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു, ഒരാളെ രക്ഷപ്പെടുത്തി

പാലക്കാട്: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥിയെ കാണാതായി. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പോലീസ്…

2 hours ago