LATEST NEWS

റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിങ്ങിലെ തീപിടിത്തം; സ്റ്റേഷൻ മാസ്റ്റര്‍ക്ക് നോട്ടീസ് നല്‍കി

തൃശ്ശൂർ: തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച്‌ തൃശൂർ കോർപ്പറേഷൻ. തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയയില്‍ മുൻസിപ്പാലിറ്റി ബില്‍ഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തല്‍. 7 ദിവസത്തിനകം പരിശോധന നടത്തണമെന്നും നോട്ടീസില്‍ പറയുന്നു.

തീപിടിത്തത്തില്‍ 500ലേറെ ബൈക്കുകളാണ് കത്തിയമർന്നത്. 5 ഫയർ യൂണിറ്റ് ഒന്നര മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്ന് രാവിലെ ആറരയോടെയാണ് തൃശ്ശൂർ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തില്‍ തീ പടർന്നത്. ബൈക്കുകളുടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചതോടെ മറ്റു ബൈക്കുകളിലേക്ക് വളരെ വേഗത്തില്‍ തീ ആളിപ്പടർന്നു.

SUMMARY: Fire breaks out in railway station parking lot; Station Master served notice

NEWS BUREAU

Recent Posts

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…

4 hours ago

ശബരിമല മകരവിളക്ക്: പ്രവേശനം 35,000 പേര്‍ക്ക് മാത്രം, നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…

5 hours ago

ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; 1.75 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബ്ബി​ൽ

ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…

5 hours ago

രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണം; കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…

6 hours ago

തിരുവനന്തപുരത്ത് വാഹന പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…

6 hours ago

മലയാള ഭാഷ ബിൽ ഭാഷാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത്, ​മല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…

7 hours ago