ബെംഗളൂരു: വിനായക ചതുർഥി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്താംക്ലാസ് വിദ്യാർഥി മരിച്ചു. കഴിഞ്ഞ ദിവസം ദൊഡ്ഡബെള്ളാപുര മുത്തൂരിലാണ് അപകടമുണ്ടായത്. തനുഷ് റാവു എന്ന 15കാരനാണ് മരിച്ചത്. നിമജ്ജനം ചെയ്യുന്നതിനുള്ള വിനായക വിഗ്രഹവുമായി പുറപ്പെട്ട ഘോഷയാത്രയ്ക്കിടെയാണ് അപകടം.
വാഹനത്തിൽ വെച്ചു പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ ചെറുസ്ഫോടനത്തിൽ പൊള്ളലേറ്റ തനുഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മറ്റ് ആറ് പേർ ചികിത്സയിലാണ്. ഇതിൽ യോഗേഷ് (15) എന്ന മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. പരിപാടിയുടെ സംഘാടകനായ മാരുതിക്കെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
SUMMARY: Firecracker explosion accident; 15-year-old dies, six others undergoing treatment
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് ഡയറക്ടർ ദിനില്‍ ബാബുവിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം…
കോട്ടയം: അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചുവെന്നും അദ്ദേഹം…
ബെംഗളൂരു: കളരി പണിക്കർ കളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (കെപികെകെഡബ്ല്യുഎ) കർണാടകയുടെ ഓണാഘോഷവും 11-ാംവാർഷികവും രാമമൂർത്തി നഗറിലുള്ള നാട്യപ്രിയ നൃത്തക്ഷേത്ര…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റം. മസ്തിഷ്ക മരണം സംഭവിച്ച അമല്‍ ബാബു(25)വിന്‍റെ ഹൃദയം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…
ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. അംബിക വിശ്വകര്‍മ എന്ന മൂന്ന് വയസുകാരിയാണ്…
ബെംഗളൂരു: മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി…