ബെംഗളൂരു : കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ കര്‍ണാടക സ്വദേശിയും. കലബുറഗി ആലന്ദ് സരസാംബ സ്വദേശി വിജയകുമാറാണ് (42) മരിച്ചത്. കുവൈത്തിൽ പത്തുവർഷമായി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യയും ഒരുമകനും ഒരുമകളുമുണ്ട്. കുവൈത്തിൽനിന്ന് കൊച്ചി വഴി ഹൈദരാബാദ് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആംബുലൻസിൽ വെള്ളിയാഴ്ച രാത്രിയോടെ ജന്മനാട്ടിലെത്തിച്ചു.
അപകടത്തില്‍ രക്ഷപ്പെട്ടവരില്‍ മംഗളൂരു സ്വദേശി പ്രെയ്‌സൺ റോബി പീറ്ററും (40) ഉള്‍പ്പെടുന്നു. കഴിഞ്ഞ ഏഴ് വർഷമായി കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ അഡ്മിനിസ്‌ട്രേറ്ററാണ് പ്രെയ്‌സൺ. പുലർച്ചെ നാല് മണിയോടെ ഉറങ്ങിക്കിടക്കുമ്പോഴാണ് താഴത്തെ നിലയിൽ നിന്ന് തീ പടർന്നത്. പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് പുക പടർന്നു. പുകയിൽ നിന്ന് രക്ഷപ്പെടാൻ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
<br>
TAGS : KUWAIT FIRE TRAGEDY | KARNATAKA | KALBURGI
SUMMARY : A native of Karnataka was also among the dead in Kuwait fire tragedy
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…