ഹൈദരാബാദ്: സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് പുറത്തിറക്കി ബി.എസ്.എൻ.എൽ. ജൂൺ 18ന് ബി.എസ്.എൻ. എൽ അതിന്‍റെ 5ജി സർവീസിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സർവീസ് ക്യൂ.5ജി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിം രഹിത 5ജി നെറ്റ്‍വർക്കാണിത്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബിഎസ്‌എൻഎൽ ഹൈദരാബാദില്‍ ക്യു-5ജി ഫിക്സഡ് വയർലെസ് ആക്‌സസും ആരംഭിച്ചു. ഈ സാങ്കേതികവിദ്യയിലൂടെ സിം ഇല്ലാതെ ബിഎസ്‌എൻഎൽ അതിവേഗ ഇന്‍റർനെറ്റ് നൽകും. ടെലികോം രംഗത്തെ അടുത്ത നാഴികക്കല്ല് എന്ന് തന്നെ ക്വാണ്ടം 5.ജിയെ വിശേഷിപ്പിക്കാം.
ഹൈദരാബാദിലെ ഈ സേവനം ബിഎസ്‌എൻഎല്ലിന്‍റെ അമീർപേട്ട് എക്‌സ്‌ചേഞ്ചിൽ ബിഎസ്‌എൻഎൽ/എംടിഎൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ റോബർട്ട് ജെ രവി ഉദ്ഘാടനം ചെയ്തു.
പൂർണമായും ഇന്ത്യയിലെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നിർമിച്ചിരിക്കുന്നത്. നിലവിൽ ഇത് തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം ആരംഭിക്കാനാണ് ലക്ഷ്യം വെക്കുന്നത്.
ബിസിനസിനും സംരംഭങ്ങൾക്കുമായി പ്രത്യേകം നിർമ്മിച്ച 5ജി ഇന്‍റർനെറ്റ് ലീസ് ലൈനാണ് Q-5G ഫിക്സഡ് വയർലെസ് ആക്സസ് സർവീസ്. സിം ഇല്ലാതെയും കേബിളുകള്‍ ഇല്ലാതെയും പ്രവർത്തിപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ പൂര്‍ണ തദ്ദേശീയ 5ജി എഫ്‌ഡബ്ല്യുഎ സേവനം ആണിത്. ക്വാണ്ടം 5ജി എഫ്‌ഡബ്ല്യുഎ സേവനം അതിവേഗ ഡാറ്റ മാത്രമേ നൽകൂ എന്നും വോയ്‌സ് കോളിംഗ് സൗകര്യം ഉണ്ടാകില്ല എന്നും ബിഎസ്‌എൻഎൽ പറയുന്നു. 100 എംബിപിഎസ് പ്ലാനിന് കമ്പനി തുടക്കത്തിൽ 999 രൂപയും 300 എംബിപിഎസ് പ്ലാനിന് 1,499 രൂപയുമാണ്. 980 എംബിപിഎസ് വരെ ഡൗൺലോഡും 140 എംബിപിഎസ് അപ്‌ലോഡ് വേഗതയും നൽകും. അള്‍ട്രാ എച്ച്‌ഡി വീഡിയോ സ്ട്രീമിംഗ്, ക്ലൗഡ് ഗെയിമിംഗ്, ഓൺലൈൻ ജോലികൾ എന്നിവയ്ക്ക് ഇത് മികച്ചതാണ്. ഗേറ്റ്‌വേ ഉപകരണം ഉപഭോക്താക്കൾക്ക് തന്നെ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. കോർ, റേഡിയോ നെറ്റ്‌വർക്ക്, ഉപഭോക്തൃ ഉപകരണങ്ങൾ ഉൾപ്പെടെ ബിഎസ്‌എൻഎല്ലിന്‍റെ ഈ സംവിധാനം മുഴുവനും സ്വാശ്രയ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ കമ്പനികളാണ് നിർമ്മിച്ചിരിക്കുന്നത്.
SUMMARY: First in the country; BSNL launches 5G high speed internet service without SIM
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…