രാജ്യത്ത് ആദ്യം; സിം ഇല്ലാതെ 5ജി അതിവേഗ ഇന്‍റർനെറ്റ് സേവനം ആരംഭിച്ച് ബി‌എസ്‌എൻ‌എൽ

ഹൈദരാബാദ്: സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് പുറത്തിറക്കി ബി.എസ്.എൻ.എൽ. ജൂൺ 18ന് ബി.എസ്.എൻ. എൽ അതിന്‍റെ 5ജി സർവീസിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സർവീസ് ക്യൂ.5ജി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിം രഹിത 5ജി നെറ്റ്‍വർക്കാണിത്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബി‌എസ്‌എൻ‌എൽ ഹൈദരാബാദില്‍ ക്യു-5ജി ഫിക്സഡ് വയർലെസ് ആക്‌സസും ആരംഭിച്ചു. ഈ സാങ്കേതികവിദ്യയിലൂടെ സിം ഇല്ലാതെ ബി‌എസ്‌എൻ‌എൽ അതിവേഗ ഇന്‍റർനെറ്റ് നൽകും. ടെലികോം രംഗത്തെ അടുത്ത നാഴികക്കല്ല് എന്ന് തന്നെ  ക്വാണ്ടം 5.ജിയെ വിശേഷിപ്പിക്കാം.

ഹൈദരാബാദിലെ ഈ സേവനം ബി‌എസ്‌എൻ‌എല്ലിന്‍റെ അമീർപേട്ട് എക്‌സ്‌ചേഞ്ചിൽ ബി‌എസ്‌എൻ‌എൽ/എം‌ടി‌എൻ‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ റോബർട്ട് ജെ രവി ഉദ്ഘാടനം ചെയ്തു.

പൂർണമായും ഇന്ത്യയിലെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നിർമിച്ചിരിക്കുന്നത്. നിലവിൽ ഇത് തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം ആരംഭിക്കാനാണ് ലക്ഷ്യം വെക്കുന്നത്.

ബിസിനസിനും സംരംഭങ്ങൾക്കുമായി പ്രത്യേകം നിർമ്മിച്ച 5ജി ഇന്‍റർനെറ്റ് ലീസ് ലൈനാണ് Q-5G ഫിക്സഡ് വയർലെസ് ആക്സസ് സർവീസ്. സിം ഇല്ലാതെയും കേബിളുകള്‍ ഇല്ലാതെയും പ്രവർത്തിപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ പൂര്‍ണ തദ്ദേശീയ 5ജി എഫ്‌ഡബ്ല്യുഎ സേവനം ആണിത്. ക്വാണ്ടം 5ജി എഫ്‌ഡബ്ല്യുഎ സേവനം അതിവേഗ ഡാറ്റ മാത്രമേ നൽകൂ എന്നും വോയ്‌സ് കോളിംഗ് സൗകര്യം ഉണ്ടാകില്ല എന്നും ബി‌എസ്‌എൻ‌എൽ പറയുന്നു. 100 എം‌ബി‌പി‌എസ് പ്ലാനിന് കമ്പനി തുടക്കത്തിൽ 999 രൂപയും 300 എം‌ബി‌പി‌എസ് പ്ലാനിന് 1,499 രൂപയുമാണ്. 980 എംബിപിഎസ് വരെ ഡൗൺലോഡും 140 എംബിപിഎസ് അപ്‌ലോഡ് വേഗതയും നൽകും. അള്‍ട്രാ എച്ച്‌ഡി വീഡിയോ സ്ട്രീമിംഗ്, ക്ലൗഡ് ഗെയിമിംഗ്, ഓൺലൈൻ ജോലികൾ എന്നിവയ്ക്ക് ഇത് മികച്ചതാണ്. ഗേറ്റ്‌വേ ഉപകരണം ഉപഭോക്താക്കൾക്ക് തന്നെ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. കോർ, റേഡിയോ നെറ്റ്‌വർക്ക്, ഉപഭോക്തൃ ഉപകരണങ്ങൾ ഉൾപ്പെടെ ബി‌എസ്‌എൻ‌എല്ലിന്‍റെ ഈ സംവിധാനം മുഴുവനും സ്വാശ്രയ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ കമ്പനികളാണ് നിർമ്മിച്ചിരിക്കുന്നത്.
SUMMARY: First in the country; BSNL launches 5G high speed internet service without SIM

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വായന മനുഷ്യനെ ഉന്നത മാനുഷിക മൂല്യങ്ങളിലേക്ക് നയിക്കും: ഡോ. കെ. എസ്. രവികുമാർ

ബെംഗളൂരു: നിലപാടുകളുടെ ആവിഷ്ക്കാരമാണ് നിരൂപകരും എഴുത്തുകാരും നിർവ്വഹിക്കുന്നതെന്നും, വായന, ഉന്നത മാനുഷിക...

വ്യാജമരുന്ന് റാക്കറ്റ്; പ്രധാന പ്രതി ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന വ്യാജമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രതികളിലൊരാളായ ആർ. പ്രാശാന്ത് ബാബുവിനെ...

ആയുഷ്മാൻ ആയുർവേദ ഇനി ചെന്നൈയിലും

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ പ്രമുഖ ആയുർവേദ ആശുപത്രി ശൃംഖലയായ ആയുഷ്മാൻ ആയുർവേദയുടെ...

ബെംഗളൂരുവിൽ പ്രഭാതസവാരിക്കിടെ 60-കാരനെ കാട്ടാന ചവിട്ടിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുലർച്ചെ റോഡിൽ പ്രഭാതസവാരിക്കിറങ്ങിയ 60-കാരനെ കാട്ടാന കുത്തിക്കൊന്നു. മൈസൂരു...

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

പാലക്കാടൻ കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച...

Related Articles

Popular Categories