Categories: EDUCATIONTOP NEWS

നാല് വർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ ഡിസംബർ 8 വരെ

കൊച്ചി: സംസ്ഥാനത്ത് നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ ഡിസംബർ എട്ട് വരെ നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. ഡിസംബർ 22 നകം ഫലപ്രഖ്യാപനം നടത്തും. സംസ്ഥാനത്തെ എട്ടു സർവ്വകലാശാലകളിലും 864 അഫിലിയേറ്റഡ് കോളേജുകളിലും നടപ്പിലാക്കിയ നാലുവർഷ ബിരുദ പരിപാടി (എഫ്‌വൈയുപിജി)യുടെ പുരോഗതി വിലയിരുത്താൻ കുസാറ്റിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ സർവകലാശാല വൈസ്‌ ചാൻസലർമാർ, രജിസ്‌ട്രാർമാർ, പരീക്ഷ കൺട്രോളർ, സിൻഡിക്കറ്റ്‌ അംഗങ്ങൾ, സർവകലാശാലതല എഫ്‌വൈയുപിജി കോ–-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

നവംബർ അഞ്ചു മുതൽ 25 വരെയാണ് ആദ്യം പരീക്ഷ നടത്താൻ നിശ്ചയിച്ചത്. വയനവാട് ദുരന്തം, മഴ എന്നിവയേത്തുടർന്ന് സ്വയംഭരണ കോളേജുകളിലടക്കം നഷ്‌ടപ്പെട്ട പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാനും എല്ലാ സർവകലാശാലകളിലും ഒരേസമയം പരീക്ഷ നടക്കേണ്ടതിന്റെ അനിവാര്യത, പ്രവേശന പ്രക്രിയ വൈകിയത് എന്നിവയും പരിഗണിച്ചാണ് തീയതി നീട്ടിയതെന്ന്‌ മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശ അനുസരിച്ച് ജ്ഞാനോല്പാദനത്തിനും തൊഴിലിനും നൈപുണിക്കും പ്രാധാന്യം നൽകുന്ന രീതിയിലാണ് കേരളം നാലുവർഷ ബിരുദം വിഭാവനം ചെയ്തു നടപ്പാക്കുന്നത്. ഇതിന് നിലവിലെ പഠന രീതികൾ മാത്രമല്ല, പരീക്ഷ- മൂല്യനിർണ്ണയ രീതികളിലും കാര്യമായ മാറ്റം ആവശ്യമാണ്. ആശയപരമായും പ്രായോഗികമായും അദ്ധ്യാപകസമൂഹം ഈ മാറ്റത്തെ  ഉൾക്കൊള്ളുകയെന്നത് ഒരു പ്രക്രിയയാണ്. അതിനായുള്ള വിപുലമായ പരിശീലന പരിപാടികളാണ് ചിട്ടയായി മുന്നേറുന്നത്.

നാലുവർഷ ബിരുദ പരിപാടിയുടെ അടിസ്ഥാന തത്ത്വങ്ങളും ഘടനാപരമായ മാറ്റങ്ങളും സംബന്ധിച്ച് പരിശീലനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിനു തുടർച്ചയായി ക്ലാസ്‌റൂം വിനിമയത്തിലെ മാറ്റങ്ങളെയും പുതിയ പരീക്ഷ- മൂല്യനിർണയ രീതികളെക്കുറിച്ചും സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനത്തിലേക്ക് പ്രവേശിക്കുകയാണ്. ഫെബ്രുവരി 28നകം ഈ പരിശീലനം പൂർത്തിയാക്കും. SCIENCE, SOCIAL SCIENCE, HUMANITIES & LANGUAGES, COMMERCE എന്നീ നാലു വിഭാഗങ്ങളായി ക്ലസ്റ്റർ തിരിച്ചാണ് പരിശീലനം നൽകുക. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതിനാവശ്യമായ കൈപ്പുസ്തകം തയ്യാറാക്കി നൽകും.

കേവലം സിലബസ് പൂർത്തീകരിച്ചു പരീക്ഷ നടത്തുകയല്ല നാലുവർഷ ബിരുദം വിഭാവനം ചെയ്യുന്നത്. ഓരോ കോഴ്സിലൂടെയും വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പുവരുത്തലാണ് ഇതിലെ പ്രഥമലക്ഷ്യം. ആവശ്യമായ ക്ലാസുകൾ നടക്കുകയെന്നത് ഇതിനുള്ള അനിവാര്യമായ മുന്നുപാധിയാണ്. രജിസ്ട്രാർമാരുടെ സമിതി തയ്യാറാക്കിയ ഏകീകൃത അക്കാഡമിക് കലണ്ടർ അനുസരിച്ച് സർവ്വകലാശാലകൾ അക്കാഡമിക് കലണ്ടർ രൂപീകരിച്ചതും ഈ അടിസ്ഥാനത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
<BR>
TAGS : KERALA | FOUR YEAR DEGREE
SUMMARY : First semester examination of four year degree from November 20 to December 8

Savre Digital

Recent Posts

ഡോ. സിസാ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റു

തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച്‌ മുന്നോട്ട് പോകുമെന്നും പഴയതൊന്നും…

54 seconds ago

ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് വീട് പൂര്‍ണ്ണമായും കത്തി നശിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…

51 minutes ago

ആലുവ റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാഭീഷണി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…

2 hours ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള: എ.പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി

കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…

4 hours ago

കോഴിക്കോട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി…

4 hours ago