ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ സർവീസ് നടത്തേണ്ട ട്രെയിൻ സെറ്റുകളിൽ ആദ്യത്തേത് ഇന്നെത്തും. ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് യെല്ലോ ലൈനിലേക്ക് ട്രെയിനുകൾ നിർമിച്ചത്. 18.82 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈൻ 2024ൽ തുറന്നു നൽകാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്ദേശിച്ചിരുന്നത്. എന്നാൽ ട്രെയിനുകൾ ലഭ്യമാകുന്നതിലടക്കമുണ്ടായ കാലതാമസ്സം യെല്ലോ ലൈനിൻ്റെ പ്രവൃത്തനം ആരംഭിക്കുന്നത് വൈകിപ്പിച്ചു. ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യത്തോടെ യെല്ലോ ലൈനിൽ സർവീസ് നടത്താനായേക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്രൈവർരഹിത ട്രെയിനാകും 18.82 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈനിൽ സർവീസ് നടത്തുക. ആധുനിക സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ചില ട്രെയിനുകൾ ചൈനയിലും മറ്റുള്ളവ പശ്ചിമ ബംഗാളിലുമായിട്ടാണ് നിർമിക്കുന്നത്. അത്യാധുനിക സിഗ്നൽ സംവിധാനം, ട്രാക്ഷൻ, ബ്രേക്കിങ് സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് യെല്ലോ ലൈനിലെ ഡ്രൈവർരഹിത ട്രെയിനുകൾ. യെല്ലോ ലൈനിൽ 18 സ്റ്റേഷനുകൾ ഉണ്ടാകും. 30 മിനിറ്റ് ഇടവേളയിൽ മൂന്ന് ട്രെയിനുകൾ ആദ്യഘട്ടത്തിൽ സർവീസ് നടത്തും. 2025 ഓഗസ്റ്റോടെ ആറ് കോച്ചുകളുള്ള 36 ട്രെയിനുകളായി സർവീസ് വിപുലീകരിക്കും.
യെല്ലോ പ്രവർത്തനക്ഷമമായാൽ ഇലക്ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട് തുടങ്ങിയ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കും. ആർവി റോഡ്, രാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎസ് ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ് മെട്രോ സ്റ്റേഷൻ, സിംഗസാന്ദ്ര, ഹോസ റോഡ്, ഇലക്ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ പ്രധാന സ്റ്റേഷനുകൾ.
TAGS: BENGALURU | NAMMA METRO
SUMMARY: First train set at yellow line metro to arrive today
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്. വിവിധ രാജ്യങ്ങളില്‍ നിന്നായി…
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് ബിഹാറിലെ സാസാറാമിൽ ഞായറാഴ്ച…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര നാരായണപുര ഗ്രാമത്തിലിറങ്ങിയ…
ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…