Categories: KERALATOP NEWS

അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

കൊല്ലം: അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങിത്തുടങ്ങിയത്. കായലിന്റെ കുതിരക്കടവ്, മുട്ടത്തുമല ഭാഗങ്ങളിലാണ് സംഭവം. ഇതേതുടര്‍ന്ന് പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പ് ജീവനക്കാര്‍ പ്രദേശത്തെത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

അതേസമയം മലിനീകരണമാണ് മത്സ്യക്കുരുതിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കായലില്‍ തള്ളുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതാണോ മത്സ്യങ്ങള്‍ ചാവാന്‍ കാരണമെന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
<Br>
TAGS :
SUMMARY : Fish died in mass in Ashtamudikayal

Savre Digital

Recent Posts

ഡല്‍ഹി സ്ഫോടനം: അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…

2 minutes ago

ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…

14 minutes ago

കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…

35 minutes ago

ട്രെയിനില്‍ കവര്‍ച്ച: സാസി ഗ്യാങ് പിടിയില്‍

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. 50 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന സ്വ​ർ​ണ, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളാ​ണ്…

1 hour ago

സ‌‌‌ർക്കാ‌ർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു; നാലുപേ‌ർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…

2 hours ago

മണ്ഡല മകരവിളക്ക് മഹോത്സവം നാളെ മുതല്‍

ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…

2 hours ago