ബെംഗളൂരു: യുവതിയെ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോലാർ താലൂക്കിലെ തൊട്ട്‌ലി ഗ്രാമത്തിലെ നന്ദിനിയാണ് (24) മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് നാഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുപ്പത്തിൽ മാതാപിതാക്കൾ മരിച്ച നന്ദിനി കോലാറിലെ അനാഥാലയത്തിലായിരുന്നു വളർന്നത്.
ഇവിടെ വെച്ച് നാഗേഷുമായി അടുപ്പത്തിലാകുകയും ഇരുവരും വിവാഹം ചെയ്യുകയുമായിരുന്നു. എന്നാൽ സ്ത്രീധനം ആവശ്യപ്പെട്ട് നാഗേഷിന്റെ വീട്ടുകാർ നന്ദിനിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. സ്ഥിരം മദ്യപാനിയായ നാഗേഷും നന്ദിനിയെ ഉപദ്രവിക്കുമായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി നാഗേഷ് വീട്ടിലെത്തിയ ശേഷം നന്ദിനിയുമായി വഴക്കുണ്ടായെന്നും, ഇതേതുടർന്ന് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കോലാർ റൂറൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: Newly Married woman found dead under suspicious circumstances
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…