ബെംഗളൂരു: തിരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ ആഘോഷത്തിനിടെ ബിജെപി പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. മംഗളൂരുവിലാണ് സംഭവം. സ്കൂട്ടറിൽ പോയവരെ ഒരു കൂട്ടം ആളുകൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഹരീഷ്(41), നന്ദകുമാർ(24) എന്നിവർക്കാണ് വെട്ടേറ്റത്.
സംഭവത്തിൽ മുഹമ്മദ് ഷാക്കിർ (28), അബ്ദുൾ റസാഖ് (40), അബൂബക്കർ സിദ്ദിഖ് (35), സവാദ് (18), മോനു എന്ന ഹഫീസ് (24) എന്നിവർ അറസ്റ്റിലായി. ആക്രമണത്തിൽ മുപ്പതോളം പേർക്ക് പങ്കുണ്ടെന്ന് പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. വിജയാഘോഷത്തിനിടെ യുവാക്കൾ ഭാരത് മാതാ കി ജയ് വിളിച്ചതാണ് പ്രതികളെ പ്രകോപിതരാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അനുപം അഗർവാൾ വ്യക്തമാക്കി.
TAGS: KARNATAKA| ATTACK| BJP
SUMMARY: Five arrested attacking bjp workers in mangalore
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…