ബെംഗളൂരു: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ അഞ്ച് പേർ മരിച്ചു. ചാമരാജനഗർ കൊല്ലെഗൽ താലൂക്കിലെ ചിക്കിന്തുവാടിക്ക് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. മാലെ മഹാദേശ്വര്‍ ഹിൽസ് സന്ദര്‍ശിക്കുന്നതിനിടെ ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. മൈസൂരു സ്വദേശികളായ നികിത, ശ്രീലക്ഷ്മി, മാണ്ഡ്യയില്‍ നിന്നുള്ള സുഹാസ്, നിതിന്‍, ഇവരുടെ മറ്റൊരു സുഹൃത്ത് എന്നിവരാണ് മരിച്ചത്. ഇവരില്‍ നാലുപേര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും, മറ്റൊരാൾ മൈസൂരുവിലെ എംഐടി കോളേജിലെ ഡിപ്ലോമ വിദ്യാര്‍ഥിയുമാണ്.
അഞ്ച് പേരും കൊല്ലെഗലില്‍ നിന്ന് മഹാദേശ്വര ഹിൽസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ട്രക്ക് ഇവരെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കൊല്ലെഗൽ പോലീസ് കേസെടുത്തു.
TAGS: ACCIDENT | KARNATAKA
SUMMARY: Five friends visiting Male Mahadeshwar Hills killed in road accident
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…
ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…
പാലക്കാട്: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…
പാലക്കാട്: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…