ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. ചന്ദ്രലേഔട്ടിലാണ് സംഭവം. ബുർഖയിട്ട് പുറത്തിറങ്ങിയ യുവതിയെ പ്രതികൾ അകാരണമായി ആക്രമിക്കുകയായിരുന്നു. അഫ്രീദ് പാഷ, വസീം ഖാൻ, മാഹിൻ, മൻസൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് ചന്ദ്ര ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ബൈക്കിൽ ആൺ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരും ബൈക്കിലിരിക്കുന്നത് പ്രതികൾ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇരുവരെയും പ്രതികൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ പ്രതികൾ ഇവരെ ആക്രമിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്.
TAGS: BENGALURU | ARREST
SUMMARY: Five including minor arrested for assaulting women, her friend
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…