ബെംഗളൂരു: കേരള അതിര്‍ത്തിയായ മൂലഹോളെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അഞ്ചുപേർക്ക് പരുക്കേറ്റു. തിരുവമ്പാടി കളരിക്കൽ ഡെയ്‌സി (27), പെരുമ്പാവൂർ സ്വദേശികളായ കൂട്ടുങ്കൽ ബേബി സോളമൻ (68), ലില്ലി ബേബി (56), ആനന്ദ് ബേബി (31), അറക്കൽ റീന ബെന്നി (53) എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ ഇവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രികളിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഗുണ്ടൽപേട്ട ഭാഗത്തുനിന്ന് വരുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ് അപകടം.മുള്ളൻകൊല്ലിയിൽ ബന്ധുവീട്ടിലെത്തിയശേഷം ഗുണ്ടൽപേട്ട പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
SUMMARY: Five Malayalis injured in car accident near Moolahole forest check post
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…