Categories: KERALATOP NEWS

ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം; രണ്ട് പേരുടെ നില ഗുരുതരം

ആലപ്പുഴ: കളർകോടിനടുത്ത് ദേശീയപാതയിൽ കാറും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥികളായ അഞ്ചുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേർ ഉൾപ്പെടെ നിരവധിപേർക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും നാലുപേർ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാർ നിയന്ത്രണം തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും ലോക്കായിപ്പോയി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്ത് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയിൽ പലരുടെയും നില ഗുരുതരമായിരുന്നു. ബസിൻ്റെ മുൻസീറ്റിൽ ഇരുന്ന ആളുകൾ ചില്ല് തകർത്ത് പുറത്തേക്ക് വന്നുവെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നു.

അപകടത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആർ‌ടിഒ പറഞ്ഞു. വണ്ടി ഓടിച്ച വിദ്യാർഥിയുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്ന് ആർടിഒ പറഞ്ഞു. വണ്ടി ഓവർലോഡ് ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സെവൻ സീറ്റർ വാഹനമായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.

മരിച്ച വിദ്യാർഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും.

<br>
TAGS : ACCIDENT
SUMMARY : Five medical students met a tragic end in Alappuzha bus and car collision; The condition of two people is critical

Savre Digital

Recent Posts

ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നു വീണു; 12 പേര്‍ മരിച്ചു

ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…

4 hours ago

ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…

4 hours ago

മെട്രോ മുഹമ്മദ് ഹാജി പുരസ്ക്കാരം ബെംഗളൂരു ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റിക്ക്

കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…

4 hours ago

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…

5 hours ago

ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം

കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

5 hours ago

ബെവ്കോ ജീവനക്കാര്‍‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോര്‍ഡ് ബോണസ്

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…

6 hours ago