ബെംഗളൂരു: ബൈക്ക് ടാങ്കർ ട്രക്കിലിടിച്ച് കന്നഡ സീരിയൽ പ്രവർത്തകൻ മരിച്ചു. മൈസൂരു റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കന്നഡ ടെലിവിഷൻ സീരിയലുകളുടെ അസിസ്റ്റൻ്റ് മാനേജരായി ജോലി ചെയ്തിരുന്ന ദാവൻഗരെ സ്വദേശി കിരൺ കുമാറാണ് (25) മരിച്ചത്. രാജരാജേശ്വരി നഗറിലെ പിജിയിലായിരുന്നു കിരൺ താമസിച്ചിരുന്നത്.
വൈകിട്ട് 6.10ന് പിജിയിൽ നിന്ന് ബാപ്പുജിനഗറിലെ ഭാര്യാസഹോദരൻ്റെ വീട്ടിലേക്ക് പോകുമ്പോഴാണ് കിരൺ അപകടത്തിൽപ്പെട്ടത്. പന്തരപാളയ മെട്രോ സ്‌റ്റേഷനു സമീപം ബൈക്കിലേക്ക് ടാങ്കർ ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കന്നഡയിൽ ഇതുവരെ മൂന്ന് സീരിയലുകളിൽ അസിസ്റ്റൻ്റ് മാനേജരായി കിരൺ പ്രവർത്തിച്ചിട്ടുണ്ട്. സംഭവത്തിൽ ട്രക്ക് ഡ്രൈവർ അരവിന്ദ് കുമാർ യാദവിനെ (35) പോലീസ് അറസ്റ്റ് ചെയ്തു.
TAGS: BENGALURU | ACCIDENT
SUMMARY: Serial manager on way to meet mom dies in accident in Bengaluru
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…