മലപ്പുറം: പാണ്ടിക്കാട് വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റില്‍. ആസൂത്രണം നടത്തിയവരാണ് അറസ്റ്റിലായത്. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബ്ദുള്‍ റൗഫ്, മഞ്ചേരി പുല്ലാര സ്വദേശി ഉമ്മര്‍, കൊണ്ടോട്ടി സ്വദേശി സവാദ്, മമ്പാട് സ്വദേശി മുഹമ്മദ് ഷിഹാന്‍, ഒടായിക്കല്‍ സ്വദേശി അഫിന്‍ എന്നിവരാണ് പിടിയിലായത്.
ഇതോടെ കേസില്‍ മുഖ്യസൂത്രധാരന്‍മാരടക്കം പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പാണ്ടിക്കാട് സ്വദേശി അബ്ദുവിൻ്റെ വീട്ടില്‍ അഞ്ച് പേരടങ്ങിയ സംഘം അതിക്രമിച്ച് കയറി മോഷണം നടത്തിയത്. പർദ ധരിച്ചെത്തിയ സംഘം, മതില്‍ ചാടിക്കടന്നാണ് വീട്ടുകാരെ ആയുധമുള്‍പ്പെടെ ഉപയോഗിച്ച് പരുക്കേല്‍പ്പിച്ചത്. അബ്ദു, ഭാര്യ, ഇവരുടെ രണ്ട് പെണ്‍മക്കള്‍, അവരുടെ കുട്ടികള്‍ എന്നിവരാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
വീട് മുഴുവൻ പരിശോധന നടത്തിയ സംഘം, എതിർക്കാൻ ശ്രമിച്ച വീട്ടുകാരെ ആയുധമുള്‍പ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വീട്ടിലെ ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ ആക്രമി സംഘത്തിലെ നാല് പേർ കാറില്‍ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
SUMMARY: Five more people arrested in Malappuram house break-in and robbery incident
ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.…
ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം.…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.…
ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…
കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…
പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…