മസ്കത്ത്: ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കൂറ്റനാട് തച്ചറത്തൊടിയില്‍ യൂസഫ് (38), ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയും തൃത്താല കൊറ്റപ്പാടം സ്വദേശിയുമായ മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്.
യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടന്നുവരികയാണ്. ദക്ഷിണ അല്‍ ബതിന ഗവര്‍ണറേറ്റ് മേഖലയിലാണ് ദുരന്തമുണ്ടായത്. യൂസഫിന്റെ കുടുംബത്തോടൊപ്പോവും പെരുന്നാളിന് യാത്ര പോയതായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നിസാൻ പട്രോൾ വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു.
ഒമാനിൽ മസ്കത്തിലടക്കം വിവിധ ഗവർണറേറ്റുകളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയാണ് പെയ്തത്. വെള്ളക്കെട്ടുയർന്ന് പലയിടങ്ങളിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തു.
മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്‌കത്തിലെ അമറാത്ത്–ബൗഷർ മലമ്പാത പോലീസ് താൽക്കാലികമായി അടച്ചു. കാലാവസ്ഥാ വ്യതിയാനം ക്രമേണ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വാദികൾക്ക് അരികിലേക്ക് പോകുന്നതിനും വാഹനമോടിക്കുന്നതിനും ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. മസ്കത്ത്, മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ ഗവർണറേറ്റുകളിൽ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യം നിലനിൽക്കുകയാണ്. വടക്കൻ ബത്തിനയിലെ അഖർ, ഷിനാസ് ഫലജ്, സുഹാർ എന്നിവിടങ്ങളിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങിൽ ആലിപ്പഴ വർഷവുമുണ്ടായി.
SUMMARY: Flash floods in Oman; 2 Malayalis dead, one missing
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…