LATEST NEWS

പരാതിക്ക് പിന്നാലെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടച്ചു, ഫോ​ൺ സ്വി​ച്ച് ഓ​ഫ്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട്‌ പരാതി കൈമാറിയതോടെ, രാഹുലിന്റെ നില കൂടുതല്‍ പരുങ്ങലില്‍. പരാതി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​ളി​വി​ൽ പോ​യ​താ​യി സൂ​ച​ന. പാ​ല​ക്കാ​ട്ട് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു രാ​ഹു​ൽ. എ​ന്നാ​ൽ പ​രാ​തി വ​ന്ന​തി​നു പി​ന്നാ​ലെ രാ​ഹു​ൽ എ​വി​ടെ​യാ​ണെ​ന്ന വി​വ​ര​മൊ​ന്നു​മി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ഒ​രു ഫേ​സ്ബു​ക്ക് കു​റി​പ്പ് മാ​ത്ര​മാ​ണ് പ്ര​തി​ക​ര​ണ​മാ​യി ​വ​​ന്ന​ത്. പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ഇ​ന്ന് രാ​ത്രി ത​ന്നെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി എ​ടു​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഒ​രു​ങ്ങു​ന്ന​ത്.

യുവതി പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച്.​വെ​ങ്കി​ടേ​ഷ് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. ഇ​തി​നി​ടെ രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

ഗര്‍ഭധാരണത്തിനും ഗര്‍ഭച്ഛിദ്രത്തിനും പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്ന ശബ്ദരേഖകള്‍, വാട്‌സാപ്പ് ചാറ്റുകള്‍ തുടങ്ങി ആരോപണങ്ങളുടെ ഒരു കൂമ്പാരംതന്നെ രാഹുലിനെതിരേയുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ ഇത് തന്റേതാണെന്നോ അല്ലെന്നോ പറയാന്‍ തയ്യാറാവാതിരുന്നതും പീഡനം നേരിട്ട പെണ്‍കുട്ടി പരാതി നല്‍കാന്‍ ഒരുക്കമല്ലാതിരുന്നതും കേസ് അന്വേഷണത്തിലും പ്രതിസന്ധിയായി. എന്നാല്‍, പരാതി ലഭിച്ചതോടെ കേസില്‍ ഇനി കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാകും. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റും ഉ​ട​നു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.
SUMMARY: Following the complaint, the MLA’s office in Palakkad was closed, his phone was switched off; Rahul drowned in mangoes

NEWS DESK

Recent Posts

സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കൽ; ഇൻഡിഗോ വിമാനത്തിന് 22.20 കോടി രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡി​ഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി…

6 hours ago

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങള്‍ സെൻട്രൽ സിറ്റി കോർപ്പറേഷൻ സീൽ…

6 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ്…

7 hours ago

ഐ.എം.പി.എസ് ഇടപാടുകൾക്ക് സ​ർ​വീ​സ് ചാർജ് ഈടാക്കാനൊരുങ്ങി എസ്ബിഐ

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു…

7 hours ago

‘അവളോടൊപ്പം, അതിജീവിതകൾക്കൊപ്പം’; ഐക്യദാർഢ്യപരിപാടി 25 ന്

ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30…

8 hours ago

പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

9 hours ago