ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ലഖ്നൌവിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികളെ പാർപ്പിച്ചിരുന്ന അഭയകേന്ദ്രത്തിൽ ഭക്ഷ്യവിഷബാധ. അഭയകേന്ദ്രത്തിൽ അന്തേവാസികളായിരുന്ന നാല് കുട്ടികൾ മരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 20 കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം കേന്ദ്രത്തിൽ നിന്നും ഭക്ഷണം കഴിച്ച 20 കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻതന്നെ കുട്ടികളെ ലോക്ബന്ധു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. 12നും 17നും ഇടയിൽ പ്രായമുള്ള രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം പൊസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
147 പെൺകുട്ടികളാണ് അഭയ കേന്ദ്രത്തിൽ കഴിയുന്നത്. ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് അന്വഷണം തുടങ്ങി. ഭക്ഷ്യസുരക്ഷാവകുപ്പ് ആഭയകേന്ദ്രത്തിലെത്തി ഭക്ഷണത്തിന്റെ സാംപിൾ ശേഖരിച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ആശുപത്രിയിലെത്തി കുട്ടികളുമായി സംസാരിച്ചു. ഷെൽട്ടർ ഹോമിലെ ബാക്കിയുള്ള കുട്ടികളുടെ ആരോഗ്യം നിരീക്ഷിക്കാൻ മെഡിക്കൽ സംഘത്തെ അയച്ചതായി അധികൃതർ അറിയിച്ചു. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന 147 കുട്ടികളാണ് കേന്ദ്രത്തിൽ ഉള്ളതെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസർ വികാസ് സിംഗ് പറഞ്ഞു.
<BR>
TAGS : FOOD POISONING | UTTAR PRADESH
SUMMARY : Food poisoning at a rehabilitation center for mentally challenged children in UP; four children die
കോഴിക്കോട്: ബാലുശ്ശേരിയില് ടിപ്പര് ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്ലാല് (31)…
ആലപ്പുഴ: ചേര്ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില് കൂടുതല് വിവരങ്ങള് പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില് നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…