കൊച്ചി: തൃക്കാക്കരയിൽ എൻ.സി.സി ക്യാമ്പിൽ പങ്കെടുത്ത എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെ.എം.എം കോളേജിന്റെയും കൊച്ചിൻ പബ്ലിക്ക് സ്കൂളിന്റെയും കോമ്പൗണ്ടിൽ വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പിലാണ് സംഭവം. കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ്. ചിലർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളാരംഭിച്ചത്. ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ ആരോപിച്ചു. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. പോലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. 75ലധികം പേരെ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവർ സൺറൈസ്, ബി ആൻഡ് ബി ആശുപത്രികളിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. രാത്രി തന്നെ ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കിയ കോളേജിലെ പാചകശാല പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു. വിഷയത്തില്‍ ഡി.എം.ഒയും കളക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളെ ക്യാമ്പിൽ കയറ്റാതെ ഗേറ്റുകൾ പൂട്ടിയതും ലൈറ്റുകൾ ഓഫാക്കിയതും വിവരങ്ങൾ നൽകാത്തതും വലിയ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് രാത്രി 11 മണിയോടെ രക്ഷാകർത്താക്കൾ ഗേറ്റുകൾ തകർത്ത് അകത്ത് കയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തൃക്കാക്കര എ.സി.പി. പി.വി. ബേബിയുടെ നേതൃത്വത്തിൽ പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തെ തുടർന്ന് ക്യാമ്പ് അവസാനിപ്പിച്ചു.
<BR>
TAGS : NCC | FOOD POISON
SUMMARY : Food poisoning at NCC camp; More than 75 cadets undergoing treatment in hospital
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…
ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു. മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…
ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…
ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…