തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ ‘കെ.എൽ. 15’ എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും. ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് 13 രൂപയാണ് വില. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ യാത്രക്കാര്‍ക്ക് വിതരണം ആരംഭിക്കും. ഓരോ ഡിപ്പോകള്‍ക്കും ആവശ്യമായ വെള്ളത്തിന്റെ ഓര്‍ഡര്‍ യൂണിറ്റ് മേധാവികള്‍ ചീഫ് ഓഫീസിലേക്ക് അയയ്ക്കാന്‍ സിഎംഡി ഇന്നലെ നിര്‍ദേശം നല്കി.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷനു ( കെഐഐഡിസി ) യുമായി സഹകരിച്ചാണ് കുപ്പിവെള്ളം വില്പന. കെഐഐഡിസിയുമായി കെഎസ്ആര്‍ടിസി കരാറിലെത്തിയതോടെയാണ് ഡിപ്പോകളിലും ബസുകളിലും കുടിവെള്ള വില്പനയ്ക്ക് വേഗത വര്‍ധിച്ചത്.
കടുത്ത വേനല്‍ ചൂടായതിനാല്‍ വെള്ളം നന്നായി കച്ചവടം നടക്കുമെന്നാണ് കണക്കു കൂട്ടല്‍. കുറച്ചു നാള് മുമ്പു തന്നെ ഈ ആശയം കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് കെഐഐഡിസിയുമായി കരാറിലെത്തിയത്. കെഐഐഡിസിയുടെ ഹില്ലി അക്വാ എന്ന ബ്രാന്‍ഡ് കുപ്പിവെള്ളമാണ് കെഎസ്ആര്‍ടിസി കെ എല്‍-15 എന്ന ബ്രാന്‍ഡില്‍ വിതരണം ചെയ്യുന്നത്.
ടിക്കറ്റിതര വരുമാനം നേടുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് കുപ്പിവെള്ള കച്ചവടം. എല്ലാ ഡിപ്പോകളിലും വൃത്തിയുള്ളതും സുരക്ഷിതവുമായ സ്ഥലം ഇതിനായി അനുവദിക്കണം. വെള്ളം വാങ്ങാനെത്തുന്ന മറ്റുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമൊരുക്കണം.
ബസുകളില്‍ വെള്ളം വില്പന നടത്തുന്ന കണ്ടക്ടര്‍ക്ക് രണ്ടു രൂപയും ഡ്രൈവര്‍ക്ക് ഒരു രൂപയും വില്‍ക്കുന്ന ഓരോ കുപ്പിവെള്ളത്തിനും ഇന്‍സെന്റീവായി ലഭിക്കും. ബസ് യാത്രക്കാര്‍ക്കും ബസില്‍ തന്നെ കുടിവെള്ളം കിട്ടുന്നത് ആശ്വാസവും സൗകര്യപ്രദവുമാണ്.
SUMMARY: KSRTC’s own ‘KL 15’ drinking water now available in buses; Distribution begins at depots and buses
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…