അഹമ്മദാബാദ്: വിമാനം തകർന്നുവീണ ബി.ജെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വിദ്യാർഥികളും ജീവനക്കാരും രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കെട്ടിടത്തില്‍ പതിച്ച വിമാനം അഗ്നിഗോളമായിരുന്നു. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ആളുകള്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 30 സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ.
കത്തിയമർന്ന വിമാന അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് യാത്രക്കാരനായ രമേശ് വിശ്വാസ് അത്ഭുതകരമായി രക്ഷപ്പെട്ട് പുറത്തുവരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിമാനം തകർന്നു വീണ് ആളിക്കത്തിയ മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളില്‍ നിന്ന് രമേശ് നടന്നു വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തീ കാരണം അടുക്കാനാകാതെ മാറി നിന്ന ആളുകള്‍ അത്ഭുതത്തോടെ രമേശിനെ കാണുന്നതും കൂട്ടിക്കൊണ്ടുപോകുന്നതും കാണാം.
വിമാന അപകടത്തില്‍ കൊല്ലപ്പെട്ട 119 പേരുടെ മൃതദേഹങ്ങള്‍ കൂടി ഡി എൻ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ദുരന്തത്തില്‍ മരിച്ച മലയാളി രഞ്ജിത നായരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രുപാണിയുടെ മൃതദേഹം ഇന്നലെ രാജ്‌കോട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചിരുന്നു.
SUMMARY: Footage of students trying to escape from the top floor of the hostel building following the plane crash has emerged
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…
ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ…
കല്‍പറ്റ: വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ്…
കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തില്‍…
തലശ്ശേരി: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ. പദ്മരാജന് മരണംവരെ ജീവപര്യന്തവും ഒരു…