▪️ മുരളീധരൻ നായർ, ഡെന്നിസ് പോൾ, എം കെ ചന്ദ്രൻ
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ 68-മത് വാർഷിക പൊതുയോഗം പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റായി മുരളീധരൻ നായർ, വൈസ് പ്രസിഡന്റായി എം പി വിജയൻ, ജനറൽ സെക്രട്ടറിയായി ഡെന്നിസ് പോൾ, ട്രഷററായി എം കെ ചന്ദ്രൻ, എഡുക്കേഷണൽ സെക്രട്ടറിയായി ചന്ദ്രശേഖരക്കുറുപ്പ്, ജോയന്റ് സെക്രട്ടറിമാരായി ബീനോ ശിവദാസ്, ജോണി പി സി എന്നിവരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
രാധാകൃഷ്ണൻ ഉണ്ണിത്താൻ, ബാലകൃഷ്ണ പിള്ള, എ യു രാജു, വിശ്വനാഥൻ എസ്, ഇ പ്രസാദ്, പുരുഷോത്തമൻ നായർ, പവിത്രൻ, സുഖിലാൽ എന്നിവരാണ് സോണൽ സെക്രട്ടറിമാർ.
സതീഷ്. എസ്, സന്തോഷ് നായർ, സയ്‌ദ് മസ്താൻ, ശ്രീകുമാരൻ. കെ അനിൽകുമാർ. എം.എൻ ജയകൃഷ്ണൻ. എൻ. കെ സുനിൽകുമാർ. പി, രമേഷ് രാധാകൃഷ്ണ, ചന്ദ്രമോഹൻ. ടി. വി, രവീന്ദ്രൻ. പി, രാജീവൻ. കെ. ആർ, ഡോഷി മുത്തു, ഹനീഫ്. എം, ശശികുമാർ. സി. പി, വേണുഗോപാൽ. ആർ, അരവിന്ദാക്ഷൻ നായർ. ബി, രാജേന്ദ്രൻ. കെ. കെ ഭാസ്കരൻ. എം. എ, വിജയകുമാർ. പി. ബി സുരേഷ്‌കുമാർ, എസ് രാഗേഷ് കൃഷ്ണൻ. സി. ആർ, ശിവകുമാർ മൂത്താറ്റ്, രഘുരാജ്കുറുപ്പ്. ബി എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.
ഇന്റേണൽ ഓഡിറ്റർമാരായി കെ മുരളി, പി കൃഷ്ണനുണ്ണി, അനീഷ് ഓച്ചിറ, മധു എന്നിവരെയും, ടി രവീന്ദ്രൻ സ്മാരക ദുരിതാശ്വാസ സഹായ നിധിയുടെ കമ്മിറ്റിയിലേക്ക് പി എൻ രാധാകൃഷ്ണപിള്ള, പി ബാലസുബ്രമണ്യം, വി വി രാഘവൻ എന്നിവരെയും തിരഞ്ഞെടുത്തു.
മുരളീധരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം സമാജം റിപ്പോർട്ട്, ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിപ്പോര്ട്ട്, വാർഷിക വരവു ചെലവ് കണക്കുകൾ, ഇൻഡിപെൻഡന്റ് ഓഡിറ്റ് റിപ്പോര്ട്ട്, ഇന്റെർണൽ ഓഡിറ്റ് റിപ്പോർട്ട്, ലൈബ്രറി റിപ്പോർട്ട് എന്നിവയും 40.50 കോടിയുടെ വാർഷിക ബഡ്ജറ്റും അംഗീകരിച്ചു.
സമാജത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉന്നത വിജയം കണക്കിലെടുത്ത് വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിക്കുന്ന പ്രമേയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്ക് ഫീസ് ആനുകൂല്യം നൽകുന്ന പ്രമേയം, 60 വയസ്സിനു മുകളിലുള്ള അംഗങ്ങൾക്ക് വേണ്ടി ഡേ കെയർ സെന്റർ തുടങ്ങുന്ന പ്രമേയം തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ നന്ദി പറഞ്ഞു.
SUMMARY: Kerala Samajam Dooravani Nagar elected a new working committee
ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും 3.89 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി…