KERALA

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്; 50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും; വി ഡി സതീശൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തലമുറംമാറ്റം പ്രഖ്യാപിച്ചത്. അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം.

വി ഡി സതീശൻ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിക്കാനാണ് ആലോചന. ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്ക് പിന്നാലെ ജനാഭിപ്രായം സ്വരൂപിച്ച് പ്രകടനപത്രിക പുറത്തിറക്കും.

യുവാക്കളും സ്ത്രീകളും ഉള്‍പ്പെടുന്ന അനവധി പ്രമുഖ നേതാക്കള്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനുണ്ട്. അമ്പത് ശതമാനം സീറ്റ് അവര്‍ക്കായി നീക്കിവെക്കും. വലിയ മാറ്റങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ ഇത് സുഗമമായ പ്രക്രിയ ആയിരിക്കുമെന്നും സി പി എമ്മില്‍ നിന്ന് വ്യത്യസ്തമായി, കോണ്‍ഗ്രസ്സിന് മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ടെന്നും സതീശന്‍ പറഞ്ഞു.

സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾകൊണ്ട് കേരളത്തിലെ പല നിയമസഭാ സീറ്റുകളും മുൻപ് കോൺഗ്രസിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പലതവണ മത്സരിച്ച് പരാജയപ്പെട്ടവർ സമ്മർദതന്ത്രം പ്രയോഗിച്ച് മത്സരിക്കുമ്പോൾ അത് എൽഡിഎഫിന് ഗുണകരമാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യത്തിലേക്ക് ഇത്തവണ പോകില്ലെന്നും സതീശൻ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

SUMMARY: For generational change in assembly elections; 50% seats for youth and women; VD Satheesan

NEWS DESK

Recent Posts

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരുക്ക്

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരുക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക…

51 minutes ago

പുതുവത്സാരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്‌ഫോടനം; പത്തിലധികം പേര്‍ കൊല്ലപ്പെട്ടു

ബോണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.…

1 hour ago

പുകയിലയ്ക്കും പാൻ മസാലയ്ക്കും 40 ശതമാനം നികുതി

ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള…

2 hours ago

ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു -…

3 hours ago

സ്വർണവില വീണ്ടും മുകളിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…

4 hours ago

പുതുവര്‍ഷത്തില്‍ ഇരുട്ടടിയായി എല്‍പിജി വില വര്‍ധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ

ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…

5 hours ago