ബ്രസിലെ ഹൈഡ്ര ദ്വീപില്‍ കാട്ടുതീ പടർന്ന സംഭവത്തില്‍ 13 പേർ പിടിയില്‍. ദ്വീപില്‍ ആഡംബര നൌകയില്‍ നിന്നുണ്ടായ കരിമരുന്ന് പ്രയോഗത്തിന് പിന്നാലെയാണ് കാട്ടുതീ പടർന്നതെന്ന കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്.
വിനോദ സഞ്ചാര മേഖലയില്‍ ഏറെ പേരുകേട്ടതാണ് ഈ ദ്വീപ്. ബീച്ചിലേക്ക് ദ്വീപില്‍ നിന്ന് റോഡുകള്‍ ഇല്ലാത്തതിനാല്‍ ഏറെ പാടുപെട്ടാണ് പടര്‍ന്ന തീ ഹെലികോപ്ടറുകളുടെ സഹായത്തോടെ നിയന്ത്രണ വിധേയമാക്കിയത്. ഗ്രീസ് പൗരന്മാരാണ് അറസ്റ്റിലായ 13 പേരുമെന്നാണ് ഗ്രീസ് ഫയർ സർവ്വീസ് നല്‍കുന്ന വിവരം.
ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തദ്ദേശീയരുടെ അശ്രദ്ധ മൂലം പൈൻ കാടുകളില്‍ തീ പടർന്ന സംഭവം ഗ്രീസില്‍ വലിയ ചർച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. വേനല്‍ക്കാലമായതിനാല്‍ കാട്ടു തീ മുന്നറിയിപ്പുകള്‍ നില നില്‍ക്കുന്നതിനിടെയാണ് ആഡംബര യാച്ചിലെ കരിമരുന്ന് പ്രയോഗം.
TAGS: GREECE| FIRE|
SUMMARY: Forest fire incident on Hydra island in Greece; 13 people arrested
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ്…
ബെംഗളൂരു: ആലപ്പുഴ തകഴി ചന്ദ്രത്തിൽ വീട്ടില്‍ ഭാരതിയമ്മ (മണി) ബെംഗളൂരുവില്‍ അന്തരിച്ചു. മർഗൊണ്ടനഹള്ളി ആശ്രമം റോഡ് നിസർഗ ലേഔട്ടില്‍ 'സിന്ദൂര'ത്തിലായിരുന്നു…
ഇടുക്കി: ഇരട്ടയാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കല്‍ രാഹുല്‍ സണ്ണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത്…
കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…
കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ. വോട്ടെടുപ്പിന്…