ന്യൂഡല്‍ഹി: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസ്സായിരുന്നു. രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു.
2012 മുതല്‍ 2019വരെയാണ് അദ്ദേഹം സിപിഐയെ നയിച്ചത്. രണ്ട് തവണ ലോകസഭാംഗം ആയിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുമാണ് ഇദ്ദേഹം ലോകസഭയിലെത്തിയത്. വെങ്കിടേശ്വര സര്‍വകലാശാലയില്‍ പഠിക്കുന്ന കാലം മുതലേ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
എഐഎസ്എഫ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍ എല്‍ എം പഠനശേഷം പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റി. 1968ല്‍ റെഡ്ഡി സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമായി. സി പി ഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
SUMMARY: Former CPI General Secretary S. Sudhakar Reddy passes away
തിരുവനന്തപുരം: ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടർന്ന് കൊച്ചുള്ളൂരില്‍ പോലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ്…
റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ചമോലി യിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി. തരാലിയിലെ സബ്…
കോഴിക്കോട്: മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച…
ബെംഗളൂരു: ഓണ്‍ലൈന്‍ വതുവെപ്പ്, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയുടെയും ബന്ധുക്കളുടെയും വീടുകളിലും…
ബെംഗളുരു: മലയാളി യുവാവിനെ മൈസൂരു സബേർബൻ ബസ് ടെർമിനലിനു സമീപത്തെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുതിരേരി ചെട്ടുപറമ്പിൽ…
ബെംഗളൂരു: ബൈക്കപകടത്തെ തുടർന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ആന്റണി പെരേരയുടെ മകൻ…