KERALA

മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി പത്മജ ഇന്നലെ രംഗത്തെത്തിയിരുന്നു. നേതാക്കൾ പറഞ്ഞുപറ്റിച്ചെന്നും ഡിസിസി ഓഫീസിന് മുന്നിൽ മക്കൾക്കൊപ്പം നിരാഹാരമിരിക്കുമെന്നും പത്മജ പറഞ്ഞിരുന്നു. ഞങ്ങൾ മരിച്ചാൽ മാത്രമേ പാർട്ടിക്ക് നീതിതരാൻ കഴിയുകയുള്ളൂ എന്നുണ്ടോയെന്നും കഴിഞ്ഞ ദിവസം അവർ ചോദിച്ചിരുന്നു.

ഇതുവരെ 20 ലക്ഷം രൂപ തന്നതല്ലാതെ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും പരിപൂർണമായിട്ടും ആ പാർട്ടിയുമായുള്ള ബന്ധം അവസാനിച്ചിരിക്കുകയാണെന്നും പത്മജ പറഞ്ഞിരുന്നു. രണ്ടരക്കോടി രൂപയുടെ ബാധ്യതകളാണ് ഉണ്ടായിരുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഡിസംബർ 25-നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയനെയും മകൻ ജിജേഷിനെയും വിഷംകഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായിരുന്നു.
SUMMARY: Former DCC Treasurer N.M. Vijayan’s daughter-in-law Padmaja attempted suicide

NEWS DESK

Recent Posts

ചൂടിൻ്റെ തീവ്രതയേറുന്നു; കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…

19 minutes ago

കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്.…

56 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളുരു: കുടക് സിദ്ധാപുര അഞ്ചിക്കാട് തട്ടാർകുന്നേൽ അനില വിനയ് പോൾ (53) ബെംഗളൂരു മത്തിക്കരെ ഗോകുല രഘുറാം റസിഡൻസിയിൽ അന്തരിച്ചു.…

1 hour ago

ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ട് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ചമ്പ ബ്ലോക്കിലാണ് അപകടമുണ്ടായത്. 300…

2 hours ago

എസ്എസ്എൽസി പരീക്ഷ: ജൂബിലി സ്‌കൂളിന് 100% വിജയം

ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്കൂൾ തിളക്കമാർന്ന വിജയം നേടി. പരീക്ഷക്കിരുന്ന…

2 hours ago

എസ്എസ്എൽസി; എംഎം.എ ക്രസൻ്റ് സ്‌കൂളിന് നൂറുമേനി

ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ നൂറുമേനി വിജയം സ്വന്തമാക്കി മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് സ്കൂള്‍. പരീക്ഷ എഴുതിയ…

2 hours ago