ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ നൂറുമേനി വിജയം സ്വന്തമാക്കി മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് സ്കൂള്‍. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളില്‍ 16 പേര്‍ ഡിസ്റ്റൻഷൻ കരസ്ഥമാക്കി. 5 വിദ്യാർഥികൾ 90 ശതമാനത്തിലധികം മാര്‍ക്ക് നേടി മികവ് തെളിയിച്ചു. ഭുവനേശ് 94 24%, ആയിശ ശാഫിയ 93.44 % , ജയ് ഭാരത് 93. 41%, ഹലീമ സഅദിയ്യ 90 72% , ബുശ്‌റ ബാനു 90.4 % , എന്നിവരാണ് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ.
30 വിദ്യാർഥികൾ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. കഴിഞ്ഞ പ്ലസ്ടു പരീക്ഷയിലും നൂറ് ശതമാനമായിരുന്നു വിജയം. ചേരികളിൽ നിന്നും വരുന്ന നിർധന വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നതിൽ ഭൂരിഭാഗവും. 1500 ൽ പരം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാർഥികളുടെ വര്‍ധന പരിഗണിച്ച് കെട്ടിടത്തിൻ്റെ പുതി ബ്ലോക്ക് ഈ ജൂണിൽ തുറന്ന് പ്രവർത്തിക്കും.
എംഎംഎ 1994 ലാണ് സ്‌കൂൾ ആരഭിച്ചത്. ചുരുങ്ങിയ ഫീസിൽ ഗുണനിലവാരമുള്ള വിദ്യഭ്യാസവും ഉന്നത പഠനത്തിനുള്ള സാഹചര്യവും സൃഷ്ടിക്കലാണ് ലക്ഷ്യമിടുന്നതെന്നും അതിനായി മിടുക്കരായ വിദ്യാർഥികൾക്ക് ക്യാഷ് അവാര്‍ഡുകളും പാവപ്പെട്ട 25% വിദ്യാർഥികൾക്ക് സ്‌കോർഷിപ്പും നൽകി വരുന്നതായും പ്രസിഡണ്ട് ഡോ. എൻ എ മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.സി സിറാജ്, ചെയർമാൻ അഡ്വ പി ഉസ്മാൻ എന്നിവർ പറഞ്ഞു.
SUMMARY: SSLC; MMA Crescent School gets 100 marks
ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്.…
ബെംഗളുരു: കുടക് സിദ്ധാപുര അഞ്ചിക്കാട് തട്ടാർകുന്നേൽ അനില വിനയ് പോൾ (53) ബെംഗളൂരു മത്തിക്കരെ ഗോകുല രഘുറാം റസിഡൻസിയിൽ അന്തരിച്ചു.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ചമ്പ ബ്ലോക്കിലാണ് അപകടമുണ്ടായത്. 300…
ബെംഗളൂരു: കര്‍ണാടക എസ്എസ്എൽസി പരീക്ഷയില്‍ കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്കൂൾ തിളക്കമാർന്ന വിജയം നേടി. പരീക്ഷക്കിരുന്ന…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 3 വരെ 79 ശതമാനത്തിലധികം വോട്ടുകള്‍…
കൊല്ലം: കൊടുവിളയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്.…