ന്യൂഡൽഹി: ഡൽഹി പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മർലേനെയെ തിരഞ്ഞെടുത്തു. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും 22 പാര്‍ട്ടി എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തു.
തന്നിൽ വിശ്വാസമർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും പാർട്ടിക്കും അതിഷി മർലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാകുമെന്നും അതിഷി പറഞ്ഞു.
ആദ്യമായാണ് ഡൽഹിയിൽ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിത എത്തുന്നത്. ഈ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 2024 മുതൽ 2025 വരെ അതിഷി ഡൽഹി മുഖ്യമന്ത്രിയായിരുന്നു.
ബി.ജെ.പി അധികാരമേറ്റെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ് സഭ ആദ്യമായി സമ്മേളിക്കുക. മുന്‍ ആം ആദ്മി സര്‍ക്കാറിനെതിരെ സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
<Br>
TAGS : ATISHI, DELHI ELECTION-2025
SUMMARY: Former Delhi Chief Minister Atishi Marlena as Leader of Opposition
ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബെംഗളൂരു-കൊല്ലം, ബെംഗളൂരു-കണ്ണൂർ റൂട്ടുകളിലാണ്…
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…