കഴിഞ്ഞ ദിവസം പാർട്ടി വിട്ട ഡൽഹി മുൻ പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ചേര്ന്നു. പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ നേതൃത്വത്തിൽ നാല് മുൻ കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് ലവ്ലി ബിജെപിയിൽ ചേർന്നത്.
ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിലും ഡല്‍ഹിയിലെ ഒരു ലോക്‌സഭാ സീറ്റില്‍ ഇന്ത്യ സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന കനയ്യ കുമാറിന് സീറ്റ് നല്‍കിയതിലും പ്രതിഷേധിച്ചാണ് രാജിവച്ചത്. ബിജെപിയില്‍ അവസരം തന്നതിന് ലവ്ലി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങളെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം പ്രയത്‌നിക്കും. തങ്ങളെകൊണ്ട് കഴിയുന്നത് ചെയ്യുമെന്നും ലവ്ലി പറഞ്ഞു.
ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം വരെയുള്ള വിഷയങ്ങളില്‍ പിസിസിയുടെ താല്പര്യം പരിഗണിച്ചില്ല എന്ന് ലവ്ലി ആരോപിച്ചിരുന്നു. കനയ്യ കുമാറിന്റെയും ഉദിത് രാജിന്റെയും സ്ഥാനാര്‍ഥിത്വത്തിലെ അതൃപ്തി രാജിക്കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ലോക്സഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ലവ്ലിയെ നേതൃത്വം പരിഗണിച്ചിരുന്നില്ല.
ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സണ്‍ തോമസിന്‍റെയും ആഷയുടെയും മകൻ…
തിരുവനന്തപുരം: കേരളത്തില്‍ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ…
കണ്ണൂർ: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ്…
കോട്ടയം: തന്റെ അമ്മയുടെ ജീവനെടുത്ത ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ്…
ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…