Home page lead banner

മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി ബിജെപിയില്‍ ചേര്‍ന്നു

Post ad banner after image

കഴിഞ്ഞ ദിവസം പാർട്ടി വിട്ട ഡൽഹി മുൻ പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ചേര്ന്നു. പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ നേതൃത്വത്തിൽ നാല് മുൻ കോൺഗ്രസ്‌ നേതാക്കൾക്കൊപ്പമാണ് ലവ്ലി ബിജെപിയിൽ ചേർന്നത്.

ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിലും ഡല്‍ഹിയിലെ ഒരു ലോക്‌സഭാ സീറ്റില്‍ ഇന്ത്യ സഖ്യത്തിന്റെ പിന്തുണയോടെ മത്സരിക്കുന്ന കനയ്യ കുമാറിന് സീറ്റ് നല്‍കിയതിലും പ്രതിഷേധിച്ചാണ് രാജിവച്ചത്. ബിജെപിയില്‍ അവസരം തന്നതിന് ലവ്ലി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങളെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം പ്രയത്‌നിക്കും. തങ്ങളെകൊണ്ട് കഴിയുന്നത് ചെയ്യുമെന്നും ലവ്ലി പറഞ്ഞു.

ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം വരെയുള്ള വിഷയങ്ങളില്‍ പിസിസിയുടെ താല്പര്യം പരിഗണിച്ചില്ല എന്ന് ലവ്ലി ആരോപിച്ചിരുന്നു. കനയ്യ കുമാറിന്റെയും ഉദിത് രാജിന്റെയും സ്ഥാനാര്‍ഥിത്വത്തിലെ അതൃപ്തി രാജിക്കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ലോക്സഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ലവ്ലിയെ നേതൃത്വം പരിഗണിച്ചിരുന്നില്ല.




Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!