ബെംഗളൂരു: ഇന്ത്യൻ മുൻ പേസ് ബോളർ ഡേവിഡ് ജോണ്‍സണ്‍ മരിച്ചു. 52-ാം വയസുകാരനായിരുന്ന ഡേവിഡിന്‍റെ അന്ത്യം വ്യാഴാഴ്ച ബെംഗളൂരുവിലായിരുന്നു. അപ്പാർട്ട്മെന്റിന്റെ നാലാംനിലയിലെ ബാല്‍ക്കണയില്‍നിന്ന് വീണതിനെത്തുടർന്നാണ് അന്ത്യമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഡേവിഡ് ജോണ്‍സനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 125 വിക്കറ്റുകളാണ് ഡേവിഡ് ജോണ്‍സണ്‍ കരിയർ നേട്ടം.
1995-96 രഞ്ജി ട്രോഫി സീസണില്‍ കേരളത്തിനെതിരെ 152 റണ്‍സിന് 10 വിക്കറ്റ് എന്ന മികച്ച ബൗളിംഗ് പ്രകടനവും കാഴ്ചവച്ചിരുന്നു. ആഭ്യന്തര മാച്ചുകളില്‍ ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളർമാരില്‍ ഒരാള്‍ കൂടിയായിരുന്നു ഡേവിഡ് ജോണ്‍സൻ. 1996-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏകദിന ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഡേവിഡ് ജോണ്‍സന്റെ അരങ്ങേറ്റ മത്സരം.
TAGS: CRICKET| PLAYER| PASSED AWAY|
SUMMARY: Former Indian cricketer David Johnson passed away
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര് നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…
ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്…
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…
ജായ്പൂര്‍: രാജസ്ഥാനില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…