KERALA

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു മം​ഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. സംസ്‌കാരം ഒ‍ൗദ്യോഗിക ബഹുമതികളോടെ നാളെ ഉച്ചയ്ക്ക് 12ന്‌ കൊറ്റാളി സമുദായ ശ്‌മശാനത്തിൽ നടക്കും.

കണ്ണൂർ കൊറ്റാളി അത്താഴക്കുന്ന്‌ സ്വദേശിയാണ്‌. പത്തൊമ്പതാം വയസിൽ ഏഷ്യൻ ജൂനിയർ ഫുട്‌ബോൾ ടീമിൽ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ ശ്രീനിവാസൻ 1990ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻസ് ഫൈനൽ റൗണ്ട് മത്സരങ്ങളിൽ വടക്കൻ കൊറിയ, ഖത്തർ, ഇന്ത്യോനേഷ്യ ടീമുകളുമായി നടന്ന മത്സരങ്ങളിൽ ഇന്ത്യക്ക്‌ വേണ്ടി കളിച്ചു.

1992ൽ കേരള പോലീസിൽ എഎസ്‌ഐയായി. എംഎസ്‌പിയിൽ ഡെപ്യൂട്ടി കമാണ്ടന്റും, ആർആർഎഫ്‌, കെഎപി 1, കെഎപി 2, കെഎപി 4 എന്നിവിടങ്ങളിൽ അസിസ്‌റ്റന്റ്‌ കമാണ്ടന്റായും ജോലി ചെയ്‌തു. 2025 ജൂലൈ ഒന്നിനാണ്‌ മാങ്ങാട്ടുപറന്പ്‌ കെഎപി കമാണ്ടന്റായി ചുമതലയേറ്റത്‌.

മൃതദേഹം രാവിലെ 10മുതൽ 11വരെ മാങ്ങാട്ടുപറന്പ്‌ കെഎപി നാലാം ബറ്റാലിയലിനും 12വരെ കൊറ്റാളിയിലെ വീട്ടിലും പൊതുദർശനത്തിന്‌ വെക്കും. ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഫുട്‌ബോൾ രംഗത്തെ സഹപ്രവർത്തകർ ഉൾപ്പെടെ അന്ത്യാഞ്‌ജലി അർപ്പിക്കും.

ഭാര്യ: ബീന (പറശ്ശിനിക്കടവ്‌ സിഎച്ച്‌സി സീനിയർ ഫാർമസിസ്‌റ്റ്‌). മക്കൾ: വിഷ്‌ണു (മറൈൻ എൻജിനീയറിങ്‌ വിദ്യാർഥി), അമീഷ (ഫോറൻസിക്‌ സയൻസ്‌ വിദ്യാർഥി, ബെംഗളൂരു ക്രിസ്‌തു ജയന്തി കോളേജ്‌).
SUMMARY: Car accident; Three people killed, two seriously injured

NEWS DESK

Recent Posts

കണ്ണൂരിൽ റീൽസെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണൂരിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു. തലശേരിക്കടുത്ത കുയ്യാലിയിൽ വ്യാഴം പുലർച്ചെ 2.10ന് തലശ്ശേരിക്കും മാഹിക്കും…

45 minutes ago

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

1 day ago

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…

1 day ago

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75),…

1 day ago

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

1 day ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

1 day ago