ബെംഗളൂരു: യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ബൊലേറോയുടെ സുരക്ഷ വർധിപ്പിക്കാൻ ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥനയുമായി മുൻ പോലീസ് കമ്മീഷണർ. നിരവധി പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബൊലേറോ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടു.
മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് കഴിഞ്ഞ ദിവസം മഹീന്ദ്ര ബൊലേറോ മറിഞ്ഞ് കൊല്ലപ്പെട്ടത്. ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ചൊവ്വാഴ്ച വൈകിട്ട് 4.20-ഓടെ വാഹനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്. ബൊലേറോ ഓടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബൊലേറോ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഭാസ്‌കർ റാവു ആവശ്യപ്പെട്ടു. ഉയർന്ന വേഗതയുള്ള വലിയ വാഹനങ്ങളെ അകമ്പടി സേവിക്കാൻ മഹീന്ദ്ര ബൊലേറോകൾ പോലീസ് ഉപയോഗിക്കുന്നുണ്ടെന്നും ഇത് സുരക്ഷാ പ്രശ്‍നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും റാവു പറഞ്ഞു. പോലീസുകാരുടെ അപകടമരണങ്ങൾ തടയുന്നതിന് മഹീന്ദ്ര ബൊലേറോയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തണമെന്നും ഭാസ്‍കർ റാവു ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടു.
TAGS: KARNATAKA | DEATH
SUMMARY: Former police chief request to increase safety features in Bolero
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്കാര നേട്ടങ്ങളുടെ നിറവില്‍ നില്ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്കര് അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…