യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ മരണം; ബൊലേറോയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് മുൻ പോലീസ് കമ്മീഷണർ

ബെംഗളൂരു: യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ബൊലേറോയുടെ സുരക്ഷ വർധിപ്പിക്കാൻ ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥനയുമായി മുൻ പോലീസ് കമ്മീഷണർ. നിരവധി പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബൊലേറോ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടു.

മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് കഴിഞ്ഞ ദിവസം മഹീന്ദ്ര ബൊലേറോ മറിഞ്ഞ് കൊല്ലപ്പെട്ടത്. ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ചൊവ്വാഴ്ച വൈകിട്ട് 4.20-ഓടെ വാഹനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്. ബൊലേറോ ഓടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരവധി സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബൊലേറോ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഭാസ്‌കർ റാവു ആവശ്യപ്പെട്ടു. ഉയർന്ന വേഗതയുള്ള വലിയ വാഹനങ്ങളെ അകമ്പടി സേവിക്കാൻ മഹീന്ദ്ര ബൊലേറോകൾ പോലീസ് ഉപയോഗിക്കുന്നുണ്ടെന്നും ഇത് സുരക്ഷാ പ്രശ്‍നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും റാവു പറഞ്ഞു. പോലീസുകാരുടെ അപകടമരണങ്ങൾ തടയുന്നതിന് മഹീന്ദ്ര ബൊലേറോയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തണമെന്നും ഭാസ്‍കർ റാവു ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടു.

TAGS: KARNATAKA | DEATH
SUMMARY: Former police chief request to increase safety features in Bolero

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം; സക്കറിയ, കെ.പി രാമനുണ്ണി എന്നിവര്‍ ഇന്ന് പങ്കെടുക്കും 

ബെംഗളൂരു: ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തില്‍ മലയാള വിഭാഗത്തില്‍ ഇന്ന് മൂന്ന് സെഷനുകള്‍...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; 23 മുതൽ 25 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ...

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈനിക വ്യോമാക്രമണം; ധ്യാന ക്യാമ്പിൽ പങ്കെടുത്ത 14 പേർ കൊല്ലപ്പെട്ടു

നേപ്യിഡോ: ആഭ്യന്തര സംഘ‌ർഷം രൂക്ഷമായ മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ...

കുടകിൽ ഏഴുപേരെ കൊന്ന കൊലയാളിക്കൊമ്പൻ പിടിയിൽ

ബെംഗളൂരു: കുടക് ജില്ലയിൽ ഏഴുപേരെ കൊന്ന കാട്ടാനയെ വനം വകുപ്പ് പിടികൂടി. യാദൂർ...

കെ.പി.എസ്.സി ചെയർമാനെതിരെ വീണ്ടും നടപടി; സസ്പെൻഷന് മന്ത്രിസഭ ശുപാർശ

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹൂക്കാറിനെ...

കർണാടകയുടെ ആദ്യ ‘കെ-കോംബിനേറ്റർ’ സ്റ്റാർട്ടപ്പ് പദ്ധതി മംഗളൂരുവിൽ

ബെംഗളൂരു: ബെംഗളൂരുവിന് പുറത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് പ്രൗഢോജ്വല തുടക്കം

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ബെംഗളൂരുവില്‍ തുടക്കമായി. പ്രധാന വേദിയായ...

ബെംഗളൂരുവിൽ അനധികൃത പോസ്റ്ററുകൾക്കെതിരെ കേസ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു....

Related Articles

Popular Categories