ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ മുൻ പ്രസിഡണ്ടും സാഹിത്യ വിഭാഗം ചെയര്‍മാനുമായ എം.എസ്. ചന്ദ്രശേഖരൻ അന്തരിച്ചു. 82 വയസായിരുന്നു. തൃശൂർ പാറളം സ്വദേശിയാണ്. രാമമൂര്‍ത്തി നഗര്‍ അക്ഷയ നഗറിലായിരുന്നു താമസം. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ഉദ്യോഗസ്ഥനായിരുന്നു. 2006 -ൽ എക്സിക്യൂട്ടീവ് എഞ്ചിനിയറായി വിരമിച്ചു.
സമാജത്തിന്റെ ആദ്യകാല പ്രവർത്തകന്‍ കൂടിയായ ചന്ദ്രശേഖരൻ ബോർഡ് മെമ്പർ, സെക്രട്ടറി, എന്നീ ചുമതലകൾ കൂടി നിർവ്വഹിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ആനുകാലികങ്ങളിൽ ചെറുകഥ, ചലച്ചിത്ര നിരൂപണങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ദ്രൗപതി. മകൻ: അരുൺ. മരുമകള്‍ : വീണ. സംസ്കാരം നാളെ വൈകിട്ട് 4 ന് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ നടക്കും.
<br>
TAGS : OBITUARY
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…