മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്സി ചെയര്‍പേഴ്സണ്‍. കാലാവധി പൂര്‍ത്തിയാകും മുമ്പെ മനോജ് സോണി രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ആഗസ്റ്റ് ഒന്നിന് പ്രീതി സൂദന്‍ യുപിഎസ്സി ചെയര്‍പേഴ്സണായി ചുമതലയേല്‍ക്കും. പുതിയ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്കി.
അടുത്തവര്‍ഷം ഏപ്രില്‍ 29 വരെയാണ് നിയമനം. ആന്ധ്രാപ്രദേശ് കേഡര്‍ ഓഫീസറായ സൂദന്‍ നേരത്തെ വനിതാ-ശിശു വികസന, പ്രതിരോധ മന്ത്രാലയങ്ങളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ കണ്‍സല്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2029 മെയ് വരെ കാലാവധി നിലനില്‍ക്കെയാണ് മനോജ് സോണി രാജിവച്ചത്.
പ്രബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ് ഖേഡ്കറുമായി ബന്ധപ്പെട്ട് യുപിഎസ്സി വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്നതിനിടെയാണ്, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം രാജിവച്ചത്. ജൂലായ് നാലിന് നല്കിയ രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചിരുന്നു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ സോണി 2017 ജൂണിലാണ് യുപിഎസ്സി അംഗമായത്. കഴിഞ്ഞ ശവര്‍ഷം മെയിലാണ് ചെയര്‍മാനായി നിയമിതനായത്.
TAGS : UPSC | PREETI SUDAN
SUMMARY : Former Union Health Secretary Preeti Sudan has been appointed as the Chairperson of UPSC
കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തിലെ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി…
റാഞ്ചി: 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലയ്ക്കുശേഷം ഭാര്യയുടെ മരണം റോഡപകടത്തിലൂടെയാണെന്ന്…
അട്ടപ്പാടി: അഗളി സത്യക്കല്ലുമലയുടെ താഴ്വാരത്ത് വന്‍ കഞ്ചാവ് വേട്ട. 60 സെന്റ് സ്ഥലത്ത് വളര്‍ത്തിയ പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് കേരള…
ബെംഗളൂരു: ഇടപാടുകാരില്‍ നിന്നും പണയമായി വാങ്ങുന്ന സ്വര്‍ണം മറിച്ചു വിറ്റ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് മലയാളികളെ ബെംഗളൂരു പോലീസ്…
ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ അധിക സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 നും…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും നാളെയും മധ്യ-തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം,…