മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ (100) അന്തരിച്ചു .അമേരിക്കയുടെ 39–ാമത്തെ പ്രസിഡൻ്റായിരുന്ന കാർട്ടർ നൊബേൽ പുരസ്കാരജേതാവായിരുന്നു.1977 മുതൽ 1981വരെയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ കാർട്ടർ ഉണ്ടായിരുന്നത്.
കാൻസർ ബാധിതനായിരുന്നുവെങ്കിലും അദ്ദേഹം രോഗത്തെ അതിജീവിച്ച് കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. ജോർജിയയിലെ വീട്ടിലായിരുന്നു കാർട്ടർ താമസിച്ചിരുന്നത്. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു. പ്രസിഡൻ്റ് പദവി ഒഴിഞ്ഞതിന് ശേഷം അദ്ദേഹവും ഭാര്യയും ചേർന്ന് മനുഷ്യാവകാശങ്ങൾക്കും സംഘർഷ പരിഹാരത്തിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കാർട്ടർ സെൻ്റർ സ്ഥാപിച്ചിരുന്നു.
ഡെമോക്രാറ്റുകാരനായ കാർട്ടർ 1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. പ്രസിഡൻ്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെൻ്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2002ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
TAGS: WORLD | DEATH
SUMMARY: Former US President Jim carter passes away
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…