ASSOCIATION NEWS

തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്റർ ശിലാസ്ഥാപനം നാളെ

ബെംഗളൂരു: ബിടിഎം-മടിവാള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്ററിന്‍റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് ശനിയാഴ്ച നടത്തും. സർ പുത്തനചെട്ടി ടൗൺഹാളിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ശിലാസ്ഥാപനം നടത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി രാമലിംഗ റെഡ്ഡി, സ്പീക്കർ യു.ടി. ഖാദർ, എൻ.എ. ഹാരിസ് എം.എൽ.എ.,പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എൻ.എ. മുഹമ്മദ്, സിറാജുദ്ദീൻ ഖാസിമി പത്തനാപുരം തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.

ബിടിഎം സെക്കന്റ് സ്റ്റേജില്‍ നാലുനിലകളിലായി 6000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിൽ യോഗങ്ങൾ നടത്താനുള്ള ഹാൾ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തായാക്കാനാണ് ലക്ഷ്യമിടുന്നത്. മദ്രസപഠനത്തിന് പുറമേ മലയാളം മിഷൻ, കന്നഡ, ഉറുദു ക്ലാസുകളും സ്റ്റഡി സെന്ററിൽ നടത്തും. ലൈബ്രറിയും പുതിയകെട്ടിടത്തിൽ ക്രമീകരിക്കും

സെന്റർ പ്രസിഡന്റ് സയ്യിദ് സിദ്ധിഖ് തങ്ങൾ, ജനറൽ സെക്രട്ടറി റിയാസ് മടിവാള, ഖജാൻജി ടി.പി. ഫൈസൽ, വൈസ് പ്രസിഡന്റുമാരായ സാദിക്ക്, കെ. ഷമീർ, വർക്കിങ് സെക്രട്ടറി താഹിർ, ജോയിന്റ് സെക്രട്ടറിമാരായ ഇർഷാദ് മൈത്രി, അബ്ദുൾ ലത്തീഫ്, സിറാജ് ഷാജി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

SUMMARY: Foundation stone laying ceremony of Taqwa Islamic Study Center tomorrow
NEWS DESK

Recent Posts

വിദ്യാര്‍ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

ഇടുക്കി: വിദ്യാര്‍ഥി സ്‌കൂള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ്…

24 minutes ago

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് വി​ചാ​ര​ണ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണ​ങ്ങ​ളി​ലെ സം​ശ​യ​നി​വാ​ര​ണം…

52 minutes ago

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.ജെ.പിയിൽ ചേർന്നു

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…

59 minutes ago

ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…

1 hour ago

ഗാസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 മരണം

ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

2 hours ago

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…

2 hours ago