Tuesday, July 15, 2025
24.4 C
Bengaluru

തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്റർ ശിലാസ്ഥാപനം നാളെ

ബെംഗളൂരു: ബിടിഎം-മടിവാള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്ററിന്‍റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് ശനിയാഴ്ച നടത്തും. സർ പുത്തനചെട്ടി ടൗൺഹാളിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ശിലാസ്ഥാപനം നടത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി രാമലിംഗ റെഡ്ഡി, സ്പീക്കർ യു.ടി. ഖാദർ, എൻ.എ. ഹാരിസ് എം.എൽ.എ.,പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എൻ.എ. മുഹമ്മദ്, സിറാജുദ്ദീൻ ഖാസിമി പത്തനാപുരം തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.

ബിടിഎം സെക്കന്റ് സ്റ്റേജില്‍ നാലുനിലകളിലായി 6000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിൽ യോഗങ്ങൾ നടത്താനുള്ള ഹാൾ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തായാക്കാനാണ് ലക്ഷ്യമിടുന്നത്. മദ്രസപഠനത്തിന് പുറമേ മലയാളം മിഷൻ, കന്നഡ, ഉറുദു ക്ലാസുകളും സ്റ്റഡി സെന്ററിൽ നടത്തും. ലൈബ്രറിയും പുതിയകെട്ടിടത്തിൽ ക്രമീകരിക്കും

സെന്റർ പ്രസിഡന്റ് സയ്യിദ് സിദ്ധിഖ് തങ്ങൾ, ജനറൽ സെക്രട്ടറി റിയാസ് മടിവാള, ഖജാൻജി ടി.പി. ഫൈസൽ, വൈസ് പ്രസിഡന്റുമാരായ സാദിക്ക്, കെ. ഷമീർ, വർക്കിങ് സെക്രട്ടറി താഹിർ, ജോയിന്റ് സെക്രട്ടറിമാരായ ഇർഷാദ് മൈത്രി, അബ്ദുൾ ലത്തീഫ്, സിറാജ് ഷാജി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

SUMMARY: Foundation stone laying ceremony of Taqwa Islamic Study Center tomorrow
Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ന് നിർണായകം, അവസാനവട്ട ചർച്ചകൾ തുടരുന്നു

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍...

നിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട്: സംസ്ഥാനത്ത് നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി...

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

പ്രകടനം വിലയിരുത്താൻ എഐസിസി; മന്ത്രിമാരുമായി സുർജേവാലയുടെ കൂടിക്കാഴ്ച തുടരുന്നു

ബെംഗളൂരു: കോൺഗ്രസ് എംഎൽഎമാരുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ ആരംഭിച്ച്...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ...

Topics

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ...

നടപ്പാതകളുടെ ശോചനീയാവസ്ഥ: ബിബിഎംപിയോടും പോലീസിനോടും വിശദീകരണം തേടി ഹൈക്കോടതി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ബിബിഎംപിയോടും ബെംഗളൂരു പോലീസിനോടും വിശദീകരണം...

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് ഓഗസ്റ്റ് 1 മുതൽ കൂടും

ബെംഗളൂരു: നഗരത്തിലെ ഓട്ടോ നിരക്ക് ഓഗസ്റ്റ് 1 മുതൽ വർധിക്കും. അടിസ്ഥാന...

നോര്‍ക്ക ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണമാരംഭിച്ചു

ബെംഗളൂരു: 2025 മെയ് മാസം മുപ്പതാം തിയ്യതി വരെ നോര്‍ക്ക ഇന്‍ഷുറസ്...

പ്രശസ്ത നടി ബി സരോജ ദേവി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടി ബി. സരോജ ദേവി (87) അന്തരിച്ചു. വാർദ്ധക്യസഹജമായ...

ചിക്കൻ ബിരിയാണിയില്ല; കൊടുക്കുന്നത് കോഴിയിറച്ചിയും ചോറും, തെരുവ് നായകളുടെ ഭക്ഷണ മെനു പ്രഖ്യാപിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ തെരുവ് നായകൾക്കു സസ്യേതര ഭക്ഷണം നൽകുന്നതിൽ ചിക്കൻ ബിരിയാണി...

ഗതാഗത നിയമം ലംഘിക്കാൻ തയാറായില്ല; ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരന് ക്രൂരമർദനം

ബെംഗളൂരു: ബസവേശ്വര നഗറിൽ സിഗ്നലിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഓൺലൈൻ...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി...

Related News

Popular Categories

You cannot copy content of this page