Categories: KARNATAKATOP NEWS

പണത്തിനായി ഏഴ് വയസുകാരനെ വിറ്റു; രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: പണത്തിനായി ഏഴു വയസുകാരനെ വിറ്റ രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. ബെളഗാവി ഹുക്കേരിക്ക് സമീപം സുൽത്താൻപൂരിലാണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛൻ സദാശിവ ശിവബസപ്പ മഗദും, സുൽത്താൻപുര നിവാസിയായ ലക്ഷ്മിബാബു ഗോൾഭാവി, മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നിന്നുള്ള സംഗീത വിഷ്ണു സാവന്ത്, കാർവാറിൽ നിന്നുള്ള അനസൂയ ഗിരിമല്ലപ്പ ദോഡ്മാനി എന്നിവരാണ് അറസ്റ്റിലായത്.

നാല് ലക്ഷം രൂപയ്ക്കാണ് കുട്ടിയെ ഇവർ വിറ്റത്. ബെളഗാവിയിൽ തന്നെയുള്ള ദിൽഷാദ് എന്ന സ്ത്രീക്കാണ് ഇവർ കുട്ടിയെ വിറ്റത്. കുട്ടി അനാഥനാണെന്നും, നോക്കാൻ ആരുമില്ലാത്തതിനാലാണ് നൽകുന്നതെന്നുമായിരുന്നു സദാശിവ ഇവരോട് പറഞ്ഞത്.

എന്നാൽ കുട്ടിയോട് സംസാരിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ദിൽഷാദിന് മനസിലായത്. ഇതോടെ ദിൽഷാദ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) കുട്ടിയുടെ കസ്റ്റഡി ഏറ്റെടുത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയിൽ നടക്കുന്ന മൂന്നാമത്തെ ഇത്തരത്തിലുള്ള സംഭവമാണിതെന്ന് പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Stepfather sells 7-year-old boy for Rs 4 lakh

Savre Digital

Recent Posts

എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമം; കള്ളനെ കൈയോടെ പിടികൂടി പോലീസ്

ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…

2 minutes ago

തമിഴ്നാട് ​ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ കോൺവൊക്കേഷൻ വേദിയിൽ വിയോജിപ്പ് അറിയിച്ച് പി.എച്ച്.ഡി വിദ്യാർഥിനി

ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…

52 minutes ago

സവർക്കർ പരാമർശം: ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…

1 hour ago

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാ യാത്രക്കാർക്ക് ഉപയോഗിക്കാം- ഹൈകോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്നുകൊടുക്കണമെന്നും ആർക്ക്…

2 hours ago

‘കേരളത്തിലെ ക്യാമ്പസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കില്ല’; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു.  നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…

3 hours ago

അനധികൃത ഇരുമ്പ് കടത്തു കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…

3 hours ago