ബെംഗളൂരു: കോറമംഗലയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നാല് പേർ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള അജിത്, ബിഷ്‌ണോയി, മറ്റൊരാൾ ഉത്തരാഖണ്ഡിൽ നിന്നുള്ള ശിവു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം 20 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെല്ലാം കോറമംഗലയിലെ സ്വകാര്യ ഹോട്ടലിൽ വെയിറ്റർമാരായി ജോലി ചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 1നും 3നും ഇടയിലാണ് സംഭവം. പ്രതികളിൽ ഒരാൾ യുവതിയുടെ സുഹൃത്താണ്. ഇയാളാണ് യുവതിയെ ഹോട്ടലിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് മറ്റ് മൂന്ന് പേരും കൂടി ടെറസിലേക്ക് എത്തുകയായിരുന്നു. കോറമംഗലയിലെ ജ്യോതി നിവാസ് ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. യുവതി തന്നെയാണ് പീഡനവിവരം പോലീസിനെ അറിയിച്ചത്. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ജോയിന്റ് കമ്മീഷണർ (ഈസ്റ്റ്) രമേശ് ബനോത്ത് പറഞ്ഞു.
TAGS: BENGALURU
SUMMARY: Police Arrest 4 Accused In Bengaluru Gang Rape Case
കണ്ണൂർ: കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആറ് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ്…
പത്തനംതിട്ട: കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തില്‍ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ…
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തില്‍ എറണാകുളം സ്വദേശി ജോണ്‍ ഷിനോജ് ഒന്നാം…
കൊച്ചി: മോഹൻലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിർവാദ് സിനിമാസിന്റെ 37മത്തെ ചിത്രത്തില്‍ നായികയായിട്ടാണ് വിസ്മയയുടെ അരങ്ങേറ്റം. ജൂഡ് ആന്റണിയുടെ ചിത്രത്തിലേക്കാണെന്നാണ്…
ന്യൂഡൽഹി: അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യവിമാനം. ഡല്‍ഹി-വിയന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പെട്ടത്.…
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…