ഗുജറാത്ത്: കളിക്കുന്നതിനിടെ വീടിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. അംറേലി രന്ധിയ പ്രദേശത്താണ് സംഭവം. മധ്യപ്രദേശിലെ ധാർ സ്വദേശികളായ കർഷകത്തൊഴിലാളി ദമ്പതികളുടെ രണ്ട് മുതല്‍ ഏഴ് വയസ് വരെ പ്രായമുളള കുട്ടികളാണ് മരിച്ചതെന്ന് ടൗൺ പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് 7 മക്കളുണ്ട്. ഇവരെ വീട്ടിലിരുത്തിയാണ് ദമ്പതികൾ ജോലിക്ക് പോയിരുന്നത്. പതിവ് പോലെ തിങ്കളാഴ്ച രാവിലെയും ഇവർ ജോലിക്ക് പോയിരുന്നു.
തുടര്‍ന്ന് കളിക്കാന്‍ വീടിനു പുറത്തേക്ക് ഇറങ്ങിയ കുട്ടികള്‍ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന ഫാം ഉടമയുടെ കാറിൽ കയറി ഡോര്‍ അടച്ചു. അകത്ത് നിന്നും അടഞ്ഞ ഡോര്‍ കുട്ടികള്‍ക്ക് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മണിക്കൂറുകളോളം കാറിനുളളില്‍ അകപ്പെട്ട കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വൈകിട്ട് മാതാപിതാക്കളും കാർ ഉടമയും തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയില്‍ കാറിനുള്ളിൽ കണ്ടെത്തിയത്. സംഭവത്തിൽ അംറേലി പോലീസ് കേസെടുത്തു.
TAGS: NATIONAL | DEATH
SUMMARY: Four kids dies due to suffocation inside car
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…
പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ രമ്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നിറഞ്ഞ സന്ദേശങ്ങൾ പ്രചരിച്ച സംഭവത്തില്‍ രണ്ടുപേർകൂടി…
ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ…
ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ…
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…