വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി; നാല് ജിഎസ്ടി ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ നാല് ജിഎസ്ടി ഉദ്യോഗസ്ഥരെ ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ബൈയപ്പനഹള്ളി പ്രമുഖ വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്.

ഒരാഴ്‌ച മുമ്പാണ് കേസിനാസ്പദമായ സംഭവം. റെയ്ഡ് നടത്താനെന്ന പേരിലാണ് ജിഎസ്ടി ഉദ്യോഗസ്ഥർ വ്യവസായിയെ സമീപിച്ചത്. റെയ്ഡിന് ശേഷം ചോദ്യം ചെയ്യാനെന്ന പേരിൽ ഇവർ തന്നെ മറ്റൊരിടത്തേക്ക് കൊണ്ടുപോയെന്നും, എന്നാൽ പിന്നീടാണ് തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്ന് മനസിലായതെന്നും വ്യവസായി പരാതിയിൽ പറഞ്ഞു. ഒന്നരക്കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭീഷണി. ഇതേതുടർന്ന് വീട്ടിൽ വിളിച്ചുപറഞ്ഞ ശേഷം ഒന്നരക്കോടി രൂപ നൽകിയതിന് ശേഷമാണ് ഇവർ തന്നെ വിട്ടയച്ചതെന്നും വ്യവസായി പറഞ്ഞു.

അതേസമയം ഇത്തരമൊരു റെയ്ഡിന് ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിരുന്നില്ലെന്ന് സിറ്റി ക്രൈംബ്രാഞ്ച് മുതിർന്ന ജിഎസ്ടി ഉദ്യോഗസ്ഥരിൽ നിന്ന് സ്ഥിരീകരിച്ചു, അനധികൃത പണം സമ്പാദിക്കാൻ മനപൂർവ്വം ഉദ്യോഗസ്ഥർ കൃത്യം ചെയ്തതായി കണ്ടെത്തി. സൂപ്രണ്ട് റാങ്കിലുള്ള രണ്ടുപേരും ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ടുപേരുമാണ് പിടിയിലായതെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Four GST officials arrested in Bengaluru in alleged case of kidnapping

Savre Digital

Recent Posts

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

33 minutes ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

2 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

2 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

3 hours ago

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…

3 hours ago

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

4 hours ago