ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഹാവേരി ബെല്ലിഗട്ടി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ദേശീയ പാത 48ൽ ഹാവേരിയിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന മഹീന്ദ്ര എസ് സ്യുവി 700 കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന ടാറ്റ ആൾട്രോസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
ചാമരാജപേട്ട് സ്വദേശികളായ ചന്ദ്രമ്മ (59), മകൾ മീന (38), മീനയുടെ ഭർത്താവ് മഹേഷ് കുമാർ (41), മകൻ ധന്വീർ (11) എന്നിവരാണ് മരിച്ചത്. രണ്ട് പേർ സംഭവസ്ഥലത്തും മറ്റ് രണ്ട് പേർ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
ഹുബ്ബള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എസ് യുവി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം ബെംഗളൂരുവിലേക്ക് വരികയായിരുന്ന ടാറ്റാ ആൾട്രോസിലേക്ക് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഹാവേരി അഡീഷണൽ പോലീസ് സൂപ്രണ്ട് അൻഷുകുമാർ പറഞ്ഞു. സംഭവത്തിൽ ഹാവേരി പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Four of family killed in car crash in Haveri
ബെംഗളൂരു: ബെംഗളൂരു-മംഗളൂരു ദേശീയപാത 75 ലെ രണ്ട് ടോൾ പ്ലാസകളിൽ നിരക്ക് വർധിപ്പിച്ചു. ബെംഗളൂരു റൂറലിലെ ദൊഡ്ഡകരേനഹള്ളി, തുമകുരു ജില്ലയിലെ…
തൊടുപുഴ: ഇടുക്കിയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ. തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി…
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോര്. ഗ്രൂപ്പില്‍ ചേരി തിരിഞ്ഞാണ് ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്. വിവാദങ്ങള്‍ക്ക്…
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ മാർച്ചില്‍ പ്രവർത്തകർ കൊണ്ടുവന്ന കോഴി ചത്തതില്‍…
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശിയായ വ്യക്തി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചു. അതിക്രമിച്ച് പ്രവേശിച്ച…
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവുമായി നടുറോഡില്‍ പാതിരായ്ക്ക് വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം. ഇന്നലെ…