Categories: NATIONALTOP NEWS

രണ്ടായിരം കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി നാല് പേര്‍ പിടിയില്‍

ന്യൂഡൽഹി: 2000 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്‌നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്.

സംഘം പ്രവർത്തിക്കുന്നത് ഒരു നാർക്കോ ടെറർ മോഡ്യൂളിന്റെ ഭാഗമായിട്ടാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. നേരത്തെ അഫ്ഗാന്‍ സ്വദേശികളില്‍ നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

TAGS : DELHI | POLICE | COCAINE
SUMMARY : Four persons arrested with cocaine

Savre Digital

Recent Posts

ഡോക്ടറാകാൻ ആഗ്രഹമില്ല; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ 19കാരൻ ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…

30 minutes ago

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

2 hours ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

2 hours ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

3 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

4 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…

5 hours ago