LATEST NEWS

ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നാല് വാഹനങ്ങള്‍ കത്തി നശിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ബിജെപി പ്രവർത്തകന്റെ വീട്ടില്‍ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങള്‍ കത്തിനശിച്ചു. ചിറയിൻകീഴ് പുളിമൂട്ടില്‍ കടവ് പാലത്തിനു സമീപം വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.

പുളിമൂട്ടില്‍ കടവ് പാലത്തിന് സമീപം ആനത്തലവട്ടത്ത് കൃഷ്ണാലയത്തില്‍ ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്‍റെ (56) വീട്ടിലെ കാർ ഷെഡില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്കൂട്ടിയുമാണ് കത്തിനശിച്ചത്. തീപിടിത്തമുണ്ടായ വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന എത്തുമ്പോഴേയ്ക്കും വാഹനങ്ങളെല്ലാം കത്തിയമർന്നിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെയും പരിസരത്തുള്ള വീടുകളിലെയും സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് ബാബുവിന്‍റെ വീടിനു മുന്നില്‍ ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ബാബുവിന്‍റെ വീട് ഇതാണോ എന്നും ഫോണ്‍ നമ്പറും അന്വേഷിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

SUMMARY: Four vehicles burnt down in fire at BJP worker’s auto driver’s house

NEWS BUREAU

Recent Posts

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10 വയസുകാരന്

ആലപ്പുഴ: അമീബിക് മസ്തിഷ്കജ്വരം ആലപ്പുഴയിലും സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

5 minutes ago

സ്വര്‍ണവില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് നിഗമനം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍…

1 hour ago

കിഫ്ബി മസാല ബോണ്ട് കേസ്; ഫെമ ചട്ട ലംഘനം കണ്ടെത്തി, മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട…

2 hours ago

ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ല; ഓഡിയോ രാഹുലിന്റെത് തന്നെയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പബ്ലിക് ഡൊമെയ്നില്‍ നിന്നെടുത്ത…

2 hours ago

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും ഹെസറഘട്ട റോഡിലെ സ്വകാര്യ കോളജിലെ രണ്ടാം വർഷ…

3 hours ago

ആലപ്പുഴയിൽ മകന്‍റെ വെട്ടേറ്റ്​ പിതാവ്​ മരിച്ചു; മാതാവിന്​ ഗുരുതര പരുക്ക്​

ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകന്‍റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര കളരിക്കൽ ജങ്​ഷൻ പീടികചിറയിൽ നടരാജനാണ്​ (60) മരിച്ചത്.…

4 hours ago