ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നാല് വാഹനങ്ങള്‍ കത്തി നശിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ബിജെപി പ്രവർത്തകന്റെ വീട്ടില്‍ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങള്‍ കത്തിനശിച്ചു. ചിറയിൻകീഴ് പുളിമൂട്ടില്‍ കടവ് പാലത്തിനു സമീപം വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.

പുളിമൂട്ടില്‍ കടവ് പാലത്തിന് സമീപം ആനത്തലവട്ടത്ത് കൃഷ്ണാലയത്തില്‍ ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്‍റെ (56) വീട്ടിലെ കാർ ഷെഡില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്കൂട്ടിയുമാണ് കത്തിനശിച്ചത്. തീപിടിത്തമുണ്ടായ വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന എത്തുമ്പോഴേയ്ക്കും വാഹനങ്ങളെല്ലാം കത്തിയമർന്നിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെയും പരിസരത്തുള്ള വീടുകളിലെയും സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് ബാബുവിന്‍റെ വീടിനു മുന്നില്‍ ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ബാബുവിന്‍റെ വീട് ഇതാണോ എന്നും ഫോണ്‍ നമ്പറും അന്വേഷിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

SUMMARY: Four vehicles burnt down in fire at BJP worker’s auto driver’s house

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളുരു: കണ്ണൂർ പയ്യന്നൂർ രാമന്തള്ളി വടക്കുമ്പാട് അമീമി വീട്ടിൽ അബ്ദുൽ സമദ്...

കർണാടക മലയാളി കോൺഗ്രസ് വിജയ് സദസ് സംഘടിപ്പിച്ചു 

ബെംഗളൂരു: നീറ്റു പരീക്ഷ ക്രമക്കേട് സമരം ഫലം കണ്ടതിന്റെ ഭാഗമായി കര്‍ണാടക...

സീചെം ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം

പോണ്ടിച്ചേരി: സീനിയർ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ പോണ്ടിച്ചേരിയെ തോല്‍പ്പിച്ച്‌ കേരളം. 36...

എട്ട് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി എക്സ്പെഡിഷൻ 74 സംഘം ഭൂമിയില്‍ തിരിച്ചെത്തി

മോസ്കോ: സോയൂസ് എംഎസ്-28 ബഹിരാകാശ പേടകം സിഡിടിയില്‍ പുലർച്ചെ 5:27 ന്...

യുക്രെയിനില്‍ ചരക്കുകപ്പലിന് നേരെ റഷ്യൻ ‌ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാനില്ല

ഡല്‍ഹി: യുക്രൈനിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന നാല്...

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കൊലപാതകം; യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. പാല്‍ക്കുളങ്ങര സ്വദേശിയായ വിശാഖ്...

സമരവിജയത്തിന് പിന്നാലെ എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി; പങ്ക് നിര്‍ണ്ണായകമെന്ന് അശുതോഷ് റങ്ക

ഡല്‍ഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ...

മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം; വിവാദ പരാമര്‍ശവുമായി എഐഡിഎംകെ നേതാവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെയും പ്രമുഖ നടി തൃഷയെയും...

Related Articles

Popular Categories